ജിദ്ദ: കലാ സംഘടനയായ മൈത്രി ജിദ്ദയുടെ വനിത സംഗമം ത്വാഇഫിൽ സംഘടിപ്പിച്ചു. നൂറോളം പ്രവർത്തകർ ജിദ്ദയിൽ നിന്നും ത്വാഇഫിലെത്തിയാണ് സംഗമത്തിൽ പങ്കെടുത്തത്. രക്ഷാധികാരി ഉണ്ണി തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുംതാസ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മൈത്രി പ്രസിഡന്റ് ബഷീർ അലി പരുത്തിക്കുന്നൻ, ജനറൽ സെക്രട്ടറി നവാസ് തങ്ങൾ ബാവ, ട്രഷറർ ഷരീഫ് അറക്കൽ, അംഗങ്ങളായ സന്തോഷ് കടമ്മനിട്ട, ജയൻ നായർ, ഡോ. വിനീത പിള്ള, അഡ്വ. ബഷീർ അപ്പക്കാടൻ, പ്രിയ റിയാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
മൈത്രി ജിദ്ദ വനിത സംഗമംവനിത കമ്മിറ്റി സെക്രട്ടറി ബർകത് ഷരീഫ് സ്വാഗതവും ട്രഷറർ മോളി സുൽഫിക്കർ നന്ദിയും പറഞ്ഞു. വിവിധ ഗെയിമുകളും സംഗീത വിരുന്നും വനിത കൾച്ചറൽ സെക്രട്ടറി നൂറുന്നിസ ബാവ നിയന്ത്രിച്ചു. അനുപമ ബിജുരാജ്, ശിവന്യ അനിൽകുമാർ,സന്ധ്യ വിനോദ്, സിജി പ്രേം, സോഫിയ ബഷീർ, സാലിഹ സാലിഹ്, അനീസ നവാസ്, രജീല സഹീർ, ഹഫ്സ മുസാഫിർ, നിഷ അജിത്, അയിൻ ഷഹബാസ് എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു