കടക്കല്‍ പ്രവാസി ഫോറം വാര്‍ഷിക സംഗമം നാളെ

ദു​ബൈ: ക​ട​ക്ക​ല്‍ പ്ര​വാ​സി ഫോ​റ​ത്തി​ന്‍റെ വാ​ര്‍ഷി​ക സം​ഗ​മം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ദു​ബൈ​യി​ലെ അ​ല്‍ ത​വാ​ര്‍ പ​ര്‍ക്ക്-3​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ട​ക്ക​ലി​നും സ​മീ​പ പ്ര​ദേ​ശ​ത്തു​മു​ള്ള യു.​എ.​ഇ​യി​ലെ കൂ​ട്ടാ​യ്മ​യാ​ണ് ക​ട​ക്ക​ൽ പ്ര​വാ​സി ഫോ​റം. വി​വി​ധ​യി​നം കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക മ​ത്സ​ര പ​രി​പാ​ടി​ക​ൾ ഉ​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു