കുവൈത്ത് സിറ്റി: രാജ്യത്ത് വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി ജല-വൈദ്യുതി മന്ത്രാലയം. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കലാണ് ഒരു നടപടി. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും.
വേനൽ സീസണ് ആരംഭിക്കുന്നതിന് മുമ്പ് ഇവിടങ്ങളില്‍ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിലൂടെ ഉപഭോഗ നിരക്ക് കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ വൈദ്യുതി ലോഡ് കുറക്കുന്നതിന്റെ ഭാഗമായി തിരക്കേറിയ സമയങ്ങളിൽനിന്ന് ഫാക്ടറി പ്രവർത്തന സമയം മാറ്റി നിർണയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വേനലിൽ കുവൈത്തില്‍ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന സൂചികയാണ് രേഖപ്പെടുത്തിയത്. നിലവിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഗൾഫ് ഇന്റർ കണക്ഷൻ ഉപയോഗിക്കുമെന്നും സൂചനകളുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു