അജ്മാന്: അജ്മാൻ അറേബ്യൻ കുതിര പ്രദർശനം ആരംഭിച്ചു. എമിറേറ്റ്സ് ഹോഴ്സ് അസോസിയേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന കുതിര പ്രദർശനത്തിന്റെ 21ാം പതിപ്പാണിത്. പ്രദര്‍ശനം മൂന്നു ദിവസം നീണ്ടുനില്‍ക്കും. അജ്മാനിലെ അൽ സോറ ബീച്ചിൽ നടക്കുന്ന ടൂർണമെന്റിൽ ഏറ്റവും പ്രശസ്തരായ ഉടമകളിൽനിന്നുള്ള 300ലധികം കുതിരകൾ പങ്കെടുക്കുന്നുണ്ട്.
യു.എ.ഇയിലും വിദേശത്തും നേട്ടങ്ങൾ കൈവരിച്ച, പ്രശസ്തരായ ഉടമകളുടെ മനോഹരമായ ഇനങ്ങളിൽപെട്ട കുതിരകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വിവിധ പ്രായത്തിലുള്ള കുതിരകളുടെ കാറ്റഗറിയില്‍ വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ അരങ്ങേറും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദര്‍ശനം അരങ്ങേറുന്നത്. ഓരോ വിഭാഗത്തിലുമുള്ള വിജയികള്‍ക്ക് സ്വർണം, വെള്ളി, വെങ്കലം സമ്മാനങ്ങള്‍ വിതരണംചെയ്യും. വെള്ളിയാഴ്ച തുടങ്ങി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരം ഞായറാഴ്ച അവസാനിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു