കുവൈത്ത് സിറ്റി: തൊഴിൽ മേഖലകളിൽ ഇന്തോനേഷ്യയും കുവൈത്തും തമ്മിലുള്ള സഹകരണം ശരിയായ പാതയിലാണെന്ന് കുവൈത്തിലെ ഇന്തോനേഷ്യൻ അംബാസഡർ ലെന മരിയാന പറഞ്ഞു. വീട്ടുജോലിക്കാരെ കുവൈത്തിലേക്ക് അയക്കാൻ ഇന്തോനേഷ്യ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, നഴ്സിങ്, ഓയിൽ ആൻഡ് ഗ്യാസ്, നിർമാണം,വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവരുടെ തൊഴിൽ വർധിപ്പിക്കുന്നതിന് ഇന്തോനേഷ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യൻ സർക്കാർ കുവൈത്ത് ഉൾപ്പെടെ വിദേശത്തുള്ള ഇന്തോനേഷ്യൻ തൊഴിലാളികളുടെ സംരക്ഷണത്തിനു മുൻഗണന നൽകുന്നതായും വ്യക്തമാക്കി.
കുവൈത്ത് ഇന്തോനേഷ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് അടുത്തിടെ നിർത്തിവെച്ചിരുന്നു. ഇതോടെ കുവൈത്തിൽ ഇന്തോനേഷ്യൻ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു