പുതുവർഷത്തിൽ ശരീര ഭാരം കുറച്ചു ജീവിതത്തിൽ മെച്ചപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ ചെറിയ നുറുങ്ങുവിദ്യകൾ മതി .ജീവിത ശൈലിയിൽ മാറ്റം വരുത്തി ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുമ്പോൾ മാനസിക ആരോഗ്യത്തിനും ശാരീരീരിക ആരോഗ്യത്തിനും ഉണർവ് നൽകുന്നു.
ശരീര ഭാരം കുറയ്ക്കുവാൻ ഒരു ചിട്ട ക്രമപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറക്കുവാനും കൂട്ടുവാനും നിങ്ങളെ സഹായിക്കും.കലണ്ടറിൽ ഒരു നിശ്ചിത സമയം,തീയതി എന്നിവ വെക്കുന്നതിലൂടെ വിജയത്തിലേക്ക് എത്തിക്കുവാൻ പ്രചോദിപ്പിക്കുകയും അത് നേടിയെടുക്കാൻ സഹായിക്കുകയും ചെയുന്നു.
സോഡാ,പഞ്ചസാര തുടങ്ങി അനാരോഗ്യപരമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ഇത്തരം സാധനങ്ങൾക്ക് ഒരു ലിസ്റ്റ് ക്രമപ്പെടുത്തി ഉപയോഗിക്കാതിരിക്കുന്നതും ശരീരഭാരം കുറക്കുന്നു.ഭക്ഷണപദാർത്ഥങ്ങൾ മാത്രം അല്ല സമ്മർദം,ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം എന്നിവയും പ്രധാന വെല്ലുവിളികളാണ്.
വിരസതയില്ലാത്ത വർക്ക് ഔട്ടുകൾ ചെയ്യുന്നതിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.
ചെറിയ കാര്യത്തിൽ പോലും സന്തോഷിക്കുകയും ആത്മപ്രശംസയും സുഹൃത്തുക്കളുടെയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും മാനസിക ആരോഗ്യത്തിനു നല്ലതാണ്.അനാരോഗ്യപരമായ ഭക്ഷണം ഒഴിവാക്കി ധാന്യങ്ങൾ,പച്ചക്കറികൾ,പഴങ്ങൾ എന്നിവ ഉൾപ്പെടുത്തുക.നിങ്ങളുടെ ആരോഗ്യം വിലയിരുത്താനും നിർദ്ദേശങ്ങൾ നൽകുവാനും ഒരു വിദഗ്ധന്റെയോ ഡോക്ടറുടെയോ സേവങ്ങൾ തേടാവുന്നതാണ്.
ദിനചര്യയിൽ ഇത്തരം ചെറിയ മാറ്റങ്ങൾ നമ്മളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക് കാരണമാകുന്നു.അനാരോഗ്യപരമായ ചുറ്റുപാടിൽ നിന്ന് ആരോഗ്യപരമായ ചുറ്റുപാടിലേക്ക് മാറുമ്പോൾ ജീവിതത്തോടൊപ്പം ശരീര ആരോഗ്യവും മാനസിക ആരോഗ്യവും വർധിക്കുന്നു.