ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒന്നാണ് തൈറോയ്ഡ്. ഇത് രണ്ടുതരമുണ്ടെങ്കിലും പൊതുവേ കാണപ്പെടുന്നത് ഹൈപ്പോതൈറോയ്ഡാണ്. ഹോര്‍മോണ്‍ പ്രശ്നമായതിനാല്‍ തന്നെ പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് ഇത് മൂന്നിരട്ടിയാണ് ഉണ്ടാകാകാന്‍ സാധ്യത. ഒരിക്കല്‍ മരുന്നു കഴിച്ച് തുടങ്ങിയാല്‍ കാലാകാലത്തോളം മരുന്ന് കഴിയ്ക്കേണ്ടി വരികയും ചെയ്യും. വരാതെ തടയുകയന്നതാണ് നല്ലത്. ഇത് വരാതെ തടയാന്‍ സഹായിക്കുന്ന 5 വൈറ്റമിനുകളുണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ എ
ഇതില്‍ ഒന്നാണ് വൈറ്റമിന്‍ എ. ഇതാണ് തലച്ചോറിലെ പിറ്റിയൂറ്ററി ഗ്ലാന്റില്‍ നിന്നും ഹോര്‍മോണ്‍ ഉല്പാദിപ്പിയ്ക്കാന് സഹായിക്കുന്നത്. ഇത് അയൊഡിന്‍ വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് തൈറോക്സിന്‍ ഹോര്‍മോണിനെ ടി3 ആയി മാറ്റുന്നത്. ഇതെല്ലാം തൈറോയ്ഡ് വരാതെ തടയും. ഇത് ലഭിയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളും ഇലകളുമെല്ലാം കഴിയ്ക്കാം. തക്കാളി, മാങ്ങ, മുട്ട, കോഡ് ലിവര്‍
ഓയില്‍ എന്നിവ കഴിയ്ക്കാം.
വിറ്റമിണ് ഡി
വൈറ്റമിന്‍ ഡി ആണ് തൈറോക്സിന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതും തൈറോയ്ഡ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന വീക്കം തടയാന്‍ സഹായിക്കുകയും ചെയ്യുന്നത്. ഹാഷിമോട്ടോ തൈറോഡൈറ്റിസ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. വെയില് കൊള്ളുന്നത് ഏറെ നല്ലതാണ്. കൂണ്, മുട്ട, ഇറച്ചി, പാല് എന്നിവയെല്ലാം വൈറ്റമിന്‍ ഡി ഉള്ളതാണ്. ഇത് കുറവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ സപ്ലിമെന്റ് കഴിയ്ക്കാം
സെലേനിയം
സെലേനിയം മറ്റൊരു വൈറ്റമിനാണ്. ഇത് തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് ആന്റിഓക്സിഡന്റായി പ്രവര്‍ത്തിയ്ക്കുന്നു. ഓട്ടോ ഇമ്യൂണ്‍ തൈറോഡൈറ്റിസ് കുറയ്ക്കാന്‍ ഇത് നല്ലതാണ്. ഇത് തൈറോക്സിന്‍ ഹോര്‍മോണ്‍ ഉല്പാദത്തിന് സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നു. ഹാഷിമോട്ടോ പോലുള്ള രോഗങ്ങള്‍ തടയുന്നു. നട്സ് നല്ലതാണ്. പ്രത്യേകിച്ചും ചക്കക്കുരു ഷേപ്പിലുള്ള ബ്രസീല്‍ നട്സ് നല്ലതാണ്. പന്നിയിറച്ചി, മുട്ട, മീന്‍, കൂണ്, ഷെല്‍ ഫിഷ്, തവിടുള്ള് അരി, ബീഫ് എന്നിവയില്‍ ഇത്
അടങ്ങിയിട്ടുണ്ട്.
സിങ്ക്
സിങ്ക് മറ്റൊരു വൈററമിനാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്‍ക്ക് സെലേനിയം കഴിഞ്ഞാല്‍ വേണ്ട ഒന്നാണ് ഇത്. ഇവ അടങ്ങിയവ ഇറച്ചി വിഭാഗങ്ങള്‍, പയര്‍, കടല, ഷെല്‍ ഫിഷ്, നട്സ്, സീഡ്സ്, മുട്ട എന്നിവയില്‍ ഇതുണ്ട്. സിങ്ക് രോഗപ്രതിരോധശേഷിയ്ക്ക് പ്രധാനമാണ്. തൈറോയ്ഡ് ഗ്രന്ഥിയ്ക്കു വരുന്ന നീര്‍ക്കെട്ട് മാറാന്‍ ഇതേറെ നല്ലതാണ്.
വൈറ്റമിന്‍ ബി12
വൈറ്റമിന്‍ ബി12 മറ്റൊരു വൈറ്റമിനാണ്. തൈറോയ്ഡ് കാരണമാകുന്ന ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്. കരള്‍,, മുട്ട, മീന്‍, പാല്, പാലുല്പന്നങ്ങള്, പനീര്‍, ചീസ്, നെയ്യ് എന്നിവയെല്ലാം വൈറ്റമിന്‍ ബി12 സമ്പുഷ്ടമാണ്. ഇത് ശരീരത്തിനുണ്ടാകുന്ന കഴപ്പും ക്ഷീണവുമെല്ലാം മാറാന്‍ നല്ലതാണ്.