ബംഗാളില്‍ റേഷന്‍ അഴിമതിക്കേസില്‍ പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കുനേെര വീണ്ടും ആക്രമണം. ബന്‍ഗാവ് മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാന്‍ ശങ്കര്‍ ആദ്യയുടെ അറസ്റ്റിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ലേറുണ്ടായത്. ഇന്നലെ പരിശോധനയ്ക്കിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ബംഗാളിലെ നോർത്ത് 24 പർഗാനസിൽ ആൾക്കൂട്ടം ആക്രമിച്ചതെന്ന് ഇഡി ആരോപിച്ചു.
ഇന്നലെയാണ് റേഷൻ അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. എണ്ണൂറിനും ആയിരത്തിനുമിടയിൽ ആളുകളാണ് ആക്രമിച്ചത്. ഇഷ്ടികയും കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമകാരികൾ പഴ്സും മൊബൈൽഫോണും ലാപ്ടോപ്പും അപഹരിച്ചെന്നും സുരക്ഷയൊരുക്കാനുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിനും മർദനമേറ്റെന്നും ഇഡി വ്യക്തമാക്കി.
ഷാജഹാൻ ഷെയ്ഖെന്ന തൃണമൂൽ കോൺഗ്രസ് ജില്ലാ നേതാവിന്റെ വീട്ടിൽ റെയ്ഡിനെത്തിയപ്പോഴാണ് ഇഡി സംഘത്തെ ആൾക്കൂട്ടം ആക്രമിച്ചത്. പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന ഉദ്യോഗസ്ഥരെ ബംഗാൾ ഗവർണർ ആശുപത്രിയിൽ സന്ദർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















