മസ്കത്ത്: വടക്കു പടിഞ്ഞാറൻ കാറ്റിനെ തുടർന്ന് പൊടിപടലങ്ങൾ ഉയർന്നതിനാൽ വിവിധ ഗവർണറേറ്റുകളിൽ ദൂരക്കാഴ്ചയെ ബാധിച്ചിട്ടുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യാഴാഴ്ച മുന്നറിയിപ്പു നൽകി.
മരുഭൂ പ്രദേശങ്ങളിലും ബുറൈമി, ദാഹിറ, വടക്കൻ ബത്തിന, അൽ വുസ്ത, ദോഫാർ, ദാഖിലിയ, മുസന്ദം തുടങ്ങിയ ഗവർണറേറ്റുകളിലെ തുറന്ന പ്രദേശങ്ങളിലാണ് പൊടിക്കാറ്റ് ഏറെ ഉയർന്നത്. കാഴ്ചയെ ബാധിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലൂടെ യാത്രക്കാർ ജാഗ്രത പാലിക്കണമന്ന് അധികൃതർ നിർദ്ദേശിച്ചു. ഖാർൺ ആലമിൽ മണിക്കൂറിൽ 35 കി.മീറ്റർ, അൽ സമൈം 31, ഫഹൂദ്, മുഖൈസ്ന എന്നിവിടങ്ങളിൽ 29 കിലോമീറ്റർ വേഗതയിലുമായിരുന്നു കാറ്റ് വീശിയിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു