ഒമാൻ: വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ പൊ​ടി​ക്കാ​റ്റ്​; ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ച്ചു

മ​സ്ക​ത്ത്​: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നെ തു​ട​ർ​ന്ന്​ പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നാ​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് വ്യാ​ഴാ​ഴ്ച മു​ന്ന​റി​യി​പ്പു ന​ൽ​കി.

മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ലും ബു​റൈ​മി, ദാ​ഹി​റ, വ​ട​ക്ക​ൻ ബ​ത്തി​ന, അ​ൽ വു​സ്ത, ദോ​ഫാ​ർ, ദാ​ഖി​ലി​യ, മു​സ​ന്ദം തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ പൊ​ടി​ക്കാ​റ്റ്​ ഏ​റെ ഉ​യ​ർ​ന്ന​ത്. കാ​ഴ്ച​യെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മ​ന്ന്​ അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ചു. ഖാ​ർ​ൺ ആ​ല​മി​ൽ മ​ണി​ക്കൂ​റി​ൽ 35 കി.​മീ​റ്റ​ർ, അ​ൽ സ​മൈം 31, ഫ​ഹൂ​ദ്, മു​ഖൈ​സ്‌​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ 29 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലു​മാ​യി​രു​ന്നു കാ​റ്റ്​ വീ​ശി​യി​രു​ന്ന​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു