ദോഹ: ഏഷ്യൻ കപ്പ് കിക്കോഫിലേക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് ചാമ്പ്യൻസ് ട്രോഫിയും ഭാഗ്യ മുദ്രകളും നേരിട്ട് കാണാനും ചിത്രങ്ങൾ പകർത്താനും അവസരമൊരുക്കി ട്രോഫി ടൂർ. വ്യാഴാഴ്ച തുടങ്ങിയ ട്രോഫി ടൂർ ജനുവരി 13 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടരും.
വ്യാഴാഴ്ച മുശൈരിബ് ഡൗൺ ടൗണിലായിരുന്നു ട്രോഫിയും സബൂഖ് കുടുംബവും ആരാധകർക്കായി എത്തിയത്. വെള്ളിയാഴ്ച പേൾ ഖത്തറിൽ വൈകുന്നേരം നാല് മുതൽ രാത്രി എട്ടു മണിവരെ പ്രദർശനമുണ്ടാകും.
ജനുവരി ആറ് ശനിയാഴ്ച സൂഖ് വാഖിഫ് (നാല് മുതൽ എട്ടു വരെ), ഏഴിന് അൽ ഹസം (ആറ് മുതൽ 10 വരെ), എട്ടിന് വെസ്റ്റ് വാക് (നാല് മുതൽ എട്ടു വരെ), 11ന് സിറ്റി സെന്റർ ദോഹ മാൾ (നാല് മുതൽ എട്ടുവരെ), 12ന് ദോഹ ഫെസ്റ്റിവൽ സിറ്റി (നാല് മുതൽ എട്ടു വരെ), 13ന് ദോഹ എക്സ്പോ (നാല് മുതൽ എട്ടുവരെ) എന്നിവടങ്ങളിൽ നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു