ദോഹ: ദോഹ മെട്രോയുടെ ഫീഡർ ബസുകളായ മെട്രോ ലിങ്കിലെ യാത്രക്ക് ഇനി ട്രാവൽ കാർഡുകളും ഉപയോഗിക്കാം. വ്യാഴാഴ്ച മുതൽ സംവിധാനം നിലവിൽ വന്നതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ സമൂഹ മാധ്യമ പേജ് വഴി അറിയിച്ചു. മെട്രോയുടെ ഗോൾഡ്, സ്റ്റാൻഡേഡ് കാർഡുകൾ ഉപയോഗിച്ച് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് നിലവിൽ വന്നത്. അതേസമയം, നേരത്തേ നിലവിലുള്ള കർവ സ്മാർട്ട് കാർഡും, കർവ ആപ്പിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തും യാത്ര ചെയ്യുന്നത് തുടരാൻ കഴിയും. അഞ്ചു വയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാർക്കും ഈ സംവിധാനങ്ങളിലൊന്ന് നിർബന്ധമാണ്. അതേസമയം, മെട്രോയുടെ പേപ്പർ ടിക്കറ്റുകൾ ലിങ്ക് ബസ് യാത്രക്കുള്ള കാർഡുകളായി ഉപയോഗിക്കാൻ കഴിയില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു