കൊച്ചി: ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി ഈ വര്‍ഷം സെപ്തംബര്‍ 22ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പകരക്കാരനായി പരിഗണിക്കുന്നതിലേക്ക് കുറഞ്ഞത് രണ്ടു പേരുകളുള്ള ഒരു പാനല്‍ സമര്‍പ്പിക്കാനായി റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്കി. ശ്യാം ശ്രീനിവാസന്റെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനുള്ള ശിപാര്‍ശ 2023 ഒക്ടോബറില്‍ ബാങ്കിന്റെ ബോര്‍ഡ് നല്‍കിയതിനു മറുപടിയായാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം.
ഒരു ബാങ്കിന്റെ മേധാവിയായി പ്രവര്‍ത്തിക്കാനുള്ള പരമാവധി കാലാവധി റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 15 വര്‍ഷമാണ്. ഫെഡറല്‍ ബാങ്ക് എംഡിയായി 2010 ല്‍ ചുമതലയേറ്റ ശ്യാം ശ്രീനിവാസന് വരുന്ന സെപ്റ്റംബറില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കും