ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് അന്തരിച്ച വിജയകാന്തിന്റെ ഭാര്യ പ്രേമലത വിജയകാന്ത്. നടനും ഡിഎംഡികെ നേതാവുമായിരുന്ന വിജയകാന്തിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തെ പ്രശംസിച്ച് മോദി തമിഴ്പത്രങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
വിജയകാന്തിനെ അനുസ്മരിച്ചെഴുതിയ ലേഖനത്തിന് നന്ദി എന്നായിരുന്നു പ്രേമലതയുടെ പ്രതികരണം. അപ്രതീക്ഷിത വിയോഗത്തിലെ ദു:ഖം കുറയ്ക്കുന്നതിന് ലേഖനം കാരണമായി എന്നും രാഷ്ട്രീയവിയോജിപ്പിനിടയിലും നിലനിന്ന സൗഹൃദം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്നും പ്രേമലത വിജയകാന്ത് വ്യക്തമാക്കി.
2014ല്‍ താൻ പ്രധാനമന്ത്രി ആയപ്പോഴുള്ള വിജയകാന്തിന്റെ സന്തോഷം മറക്കാനാകുന്നില്ലെന്നായിരുന്നു ലേഖനത്തില്‍ മോദി പറഞ്ഞത്. സാമൂഹ്യനീതിയും വികസനവുമാണ് വിജയകാന്തിന്റെ പ്രത്യയശാസ്ത്രമെന്നും ഇതു യാഥാര്‍ഥ്യം ആക്കാൻ തുടര്‍ന്നും പരിശ്രമിക്കുമെന്നും മോദി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. തിരുച്ചിറപ്പള്ളിയിലെ പ്രസംഗത്തിലുംപ്രധാനമന്ത്രി വിജയകാന്തിനെ പ്രശംസിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















