പനാജി: പുതുവര്‍ഷം ആഘോഷിക്കാൻ ഗോവയില്‍ പോയി കാണാതായ ശേഷം മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവാവിന് മർദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയി(19) ആണ് മരിച്ചത്.
ഗോവ കടല്‍ത്തീരത്ത് കണ്ടെത്തിയ മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മരണത്തിന് മുമ്പ് മർദനമേറ്റിരുന്നതായി തെളിഞ്ഞത്. പുതുവര്‍ഷാഘോഷത്തിനായി ഡിസംബര്‍ 30നാണ് സഞ്ജയും രണ്ട് സുഹൃത്തുക്കളും ഗോവയിലെത്തിയത്. പുതുവര്‍ഷത്തലേന്ന് ആഘോഷങ്ങള്‍ക്കിടെ സഞ്ജയിനെ കാണാതായെന്ന് സുഹൃത്തുക്കൾ അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വൈക്കം തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഗോവ പൊലീസിനും കൈമാറിയപ്പോഴാണ് കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു