ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം 90 ദിവസം പിന്നിടുമ്പോഴും മരണസംഖ്യയിൽ കുറവില്ല. ഇസ്രയേലിന്റെ ഗാസയിലെ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.
ജനുവരി 11,12 തീയതികളിലാകും വാദം നടക്കുക. ലോക കോടതിയിൽ പ്രതിരോധിക്കാൻ വംശഹത്യ കേസിനെ പ്രതിരോധിക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ.
ലോക കോടതിയെന്ന് വിളിക്കപ്പെടുന്ന യു എന്നിന്റെ പരമോന്നത നീതീപീഠത്തെ ബഹിഷ്കരിക്കുക എന്ന ദശാബ്ദങ്ങൾ നീണ്ട നയം തിരുത്തിയാണ് ഇസ്രയേൽ അന്താരാഷ്ട്ര കോടതിയിലേക്ക് എത്തുന്നത് എന്നതും ഏറെ പ്രസക്തമാണ്.
വടക്കൻ ഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിനുനേരെ ആക്രമണം കടുപ്പിച്ച ഇസ്രയേൽ, ബുധനാഴ്ച രാത്രി ക്യാംപിലെ ഒട്ടേറെ പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ടു തകർത്തിരുന്നു. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കഴിഞ്ഞദിവസം ഹമാസ് ഉപമേധാവി സാലിഹ് അൽ അരൂരി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് യുദ്ധം മറ്റു മേഖലകളിലേക്ക് വ്യാപിക്കാൻ ഇടയാക്കുമെന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്. യുദ്ധം ആരംഭിച്ചശേഷം ഇസ്രയേൽ കൊല്ലപ്പെടുത്തുന്ന ഏറ്റവും മുതിർന്ന ഹമാസ് നേതാവാണ് അരൂരി.
ബെയ്റൂട്ടിൽ പ്രവാസത്തിലായിരുന്ന അരൂരി, ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ കൈമാറ്റത്തിനും ഈജിപ്ത്– ഖത്തർ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ മുഖ്യപങ്ക് വഹിച്ചിരുന്നു.
പല രാജ്യങ്ങളിലുമുള്ള ജനങ്ങൾ പുതുവത്സരാഘോഷം നടത്തിയപ്പോൾ ഗസയിൽ പുതുവർഷം ശോകവും ഭയാനകവുമായിരുന്നു.
പലസ്തീനിന്റെ സമാധാനത്തിനുള്ള ആഹ്വാനവുമായാണ് പല രാജ്യങ്ങളിലും ജനങ്ങൾ പുതുവത്സരാഘോഷം നടത്തിയത്. ലഹോറിൽ മോട്ടർ ബൈക്കുകളിലും മറ്റും പലസ്തീൻ പതാകകൾ വീശി ജനങ്ങൾ തെരുവിലിറങ്ങി.
ബാഗ്ദാദിലെ തഹ്‌രീർ സ്‌ക്വയറിലും പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെറിയ ശവക്കച്ചകളാൽ പൊതിഞ്ഞ വസ്തുക്കള്‍ കൊണ്ടു നിറഞ്ഞ ഒരു ക്രിസ്മസ് ട്രീ പ്രദർശിപ്പിച്ചു.
തുർക്കിയില്‍ ഇസ്തംബൂളിലുള്ള യുഎസ് കോൺസുലേറ്റിലേക്കും മാർച്ച് നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം