പെട്ടന്ന് വയറുവേദനിച്ചാല്‍, അല്ലെങ്കില്‍ പല്ല് വേദന വന്നാല്‍, നമ്മളില്‍ പലരും പെയ്ന്‍ കില്ലേഴ്‌സ് ഉപയോഗിച്ച് വേദന കുറയ്ക്കുന്നവരാണ്. മരുന്ന് എത്രവേണമെങ്കിലും ഇതിനായി കഴിക്കാന്‍ നമ്മള്‍ക്ക് യാതൊരു മടിയും ഇല്ല. എന്നാല്‍, ഇത്തരത്തില്‍ നിസ്സാര വേദനകള്‍ക്ക് പോലും ഗുളിക കഴിക്കുന്നത് നമ്മളുടെ വൃക്ക അടിച്ച് പോകുന്നതിന് പ്രധാന കാരണമാണ്. ചെറിയ വേദനകള്‍ക്കെല്ലാം നല്ല ഉത്തമ പരിഹാരമായി നമ്മളുടെ അടുക്കളയിലെ ചില സാധനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. വേദനസംഹാരികളായി നമ്മള്‍ക്ക് ഉപയോഗിക്കാവുന്ന നാച്വറല്‍ ഉല്‍പന്നങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ഗ്രാമ്പൂ
ഗ്രാമ്പൂ, അല്ലെങ്കില്‍ നമ്മള്‍ കരയാമ്പൂ എന്നെല്ലാം വിശേഷിപ്പിക്കുന്ന ഈ സുഗന്ധവ്യഞ്ജനം നമ്മളുടെ അടുക്കളയില്‍ മിക്കപ്പോഴും ഉണ്ടാകുന്ന സാധനമാണ്. ഇതില്‍ യൂജിനോള്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാല്‍, ഇതിനെ നല്ല പെയ്ന്‍ കില്ലറായും ഉപയോഗിക്കാവുന്നതാണ്. പേശികളിലെ വേദന, ജോസിന്റ് പെയ്ന്‍, പല്ല് വേദന എന്നിവയെല്ലാം വരുമ്പോള്‍ നമ്മള്‍ക്ക് ഗ്രാമ്പൂ ഉപയോഗിക്കാം. ഓരോ വേദനയ്ക്കും ഗ്രാമ്പൂ പലവിധത്തിലാണ് ഉപയോഗിക്കേണ്ടത് ഇത് എങ്ങിനെയെന്ന് നോക്കാം.
രണ്ട് ഗ്രാമ്പൂ എടുത്ത് അത് വെളിച്ചെണ്ണയില്‍ ചൂടാക്കി നമ്മള്‍ക്ക് വേദന ഉള്ള ഭാഗത്ത് തടവി കൊടുക്കാവുന്നതാണ്. ഇതല്ല, നിങ്ങളുടെ പക്കല്‍ ഗ്രാമ്പൂ എണ്ണ ഉണ്ടെങ്കില്‍ അത് കുറച്ച് എടുത്ത് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് നമ്മള്‍ക്ക് വേദന ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ഇത് വേഗത്തില്‍ തന്നെ വേദന കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അതുപോലെ, ഗ്രാമ്പൂ ചതച്ച് പല്ല് വേദന ഉള്ള ഭാദത്ത് വേക്കാവുന്നതാണ്. അതല്ലെങ്കില്‍ ഗ്രാമ്പൂ വെളിച്ചെണ്ണയില്‍ ചൂടാക്കി അത് ഒരു പഞ്ഞി അല്ലെങ്കില്‍ തുണി കൊണ്ട് മുക്കി വേദന ഉള്ള ഭാഗത്ത് പുരട്ടണം. ഇതുമല്ലെങ്കില്‍ ഗ്രാമ്പൂ ഇട്ട വെള്ളം തിളപ്പിച്ച് ഇടയ്ക്കിടയ്ക്ക് കുടിക്കുന്നത് ശരീരത്തില്‍ എവിടെ വേദന ഉണ്ടെങ്കിലും അത് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ഇഞ്ചി
നമ്മളുടെ പേശികളിലും അതുപോലെ ജോയിന്റ്‌സിലും ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിന് ശരീരത്തില്‍ വേദന ഉണ്ടാക്കുന്ന ഹോര്‍മോണ്‍സിനെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. നിങ്ങള്‍ക്ക് വയറുവേദന വന്നാലും ഇഞ്ചി കഴിക്കുന്നതാണ് നല്ലത്. ഇഞ്ചി നിങ്ങള്‍ക്ക് പലവിധത്തില്‍ ഉപയോഗിക്കാം. ഇഞ്ചി ചതച്ച് അതിന്റെ നീര് കുടിക്കുന്നത് വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ, ഇഞ്ചിയിട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് തയ്യാറാക്കാന്‍ തിളച്ച വെള്ളത്തിലേയ്ക്ക് ഇഞ്ചി ചതച്ചത് ചേര്‍ക്കണം. കുറഞ്ഞത് 10 അല്ലെങ്കില്‍ 15 മിനിറ്റ് ഇത് തിളപ്പിക്കുക. ഈ വെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ, ഇഞ്ചി നീര് തേനില്‍ ചാലിച്ച് കുടിക്കുന്നതും നല്ലതാണ്.
തുളസി
തുളസിയില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി, അതുപോലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, ഇത് ശരീരത്തില്‍ ഉണ്ടാകുന്ന വേദനകള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. നിങ്ങള്‍ക്ക് തുളസിയും സത്യത്തില്‍ പലവിധത്തില്‍ വേദന കുറയക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു പിടി തുളസി എടുത്ത് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ഈ വെള്ളത്തില്‍ ദേഹം കഴുകുന്നത് ശരീരവേദനയ്ക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, തുളസി ഇട്ട് വെളിച്ചെണ്ണ കാച്ചി എടുക്കണം. ഈ വെളിച്ചെണ്ണ നിങ്ങള്‍ വേദന ഉള്ള ഭാഗത്ത് തടവി മസാജ് ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. തുളസിയുടെ നീര് വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ, തുളസിയില ഇട്ട് ചായ തയ്യാറാക്കി കുടിക്കുന്നതും സത്യത്തില്‍ ശരീരവേദന, തൊണ്ട വേദന, വയറുവേദന എന്നിവയെല്ലാം കുറയ്ക്കാന്‍ വളരെ നല്ലതാണ്.
വെളുത്തുള്ളി
വേദന കുറയ്ക്കാന്‍ നമ്മള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു സാധനമാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ ആന്റിബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ വയറുവേദന പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വെളുത്തുള്ളി നല്ലൊരു പരിഹാരമാണ്. ഇതിനായി വെളുത്തുള്ളി നിങ്ങള്‍ക്ക് ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതുപോലെ തന്നെ, വെളുത്തുള്ളി ചതച്ച് അത് വെള്ളം തിളപ്പിച്ച ഇടയ്ക്ക് കുടിക്കുന്നത് ദേഹ വേദന കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ വെളുത്തുള്ളി വറുത്ത് കഴിക്കുന്നതും വേദന കുറയ്ക്കാന്‍ നല്ലതാണ്. വെളുത്തുള്ളി ആഹാരത്തില്‍ ചേര്‍ത്തും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ വേദന കുറയ്ക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കും.