ടേഹരാൻ :2020-ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അന്തരിച്ച കമാൻഡർ ഖാസിം സുലൈമാനിയെ അനുസ്മരിച്ച് ഇറാനിൽ നടന്ന ചടങ്ങിനിടെ നൂറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത രണ്ട് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ അനുബന്ധ ടെലിഗ്രാം ചാനലുകളിൽ പ്രസ്താവനയിറക്കി.
ഉച്ചകഴിഞ്ഞ് 2:45 ഓടെ നടന്ന ആദ്യത്തെ സ്ഫോടനം, ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് അനുസ്സരിച്ച് ചാവേർ ബോംബാക്രമണം ആണെന്ന് സ്ഥിരീകരിച്ചു. സുലൈമാനിയുടെ ശവകുടീരത്തിൽ നിന്ന് ഏകദേശം 700 മീറ്റർ അകലെ ഉണ്ടായ രണ്ടാമത്തെ സ്ഫോടനം മറ്റൊരു ചാവേർ ബോംബർ മൂലമാകാം എന്ന് ഐആർഎൻഎയേ ഉദ്ധരിച്ച ഉറവിടങ്ങൾ സൂചിപ്പിക്കുന്നു . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി, ആക്രമണങ്ങൾക്ക് കാരണം ഇസ്ലാമിക് സ്റ്റേറ്റിൻ്റെ “ദുഷ്ടരായ ക്രിമിനൽ ശത്രുക്കളും” ആണെന്ന് പറയുകയും “കഠിനമായ പ്രത്യാക്രമണം” ഉണ്ടാകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദിയുടെയും നിലവിലെ ഖുദ്സ് ഫോഴ്സ് കമാൻഡറായ എസ്മയിൽ ഖാനിയുടെയും പ്രസ്താവനകളിൽ ഇറാനിലെ കെർമാനിൽ അടുത്തിടെ നടന്ന എല്ലാ ആക്രമണങ്ങളും അമേരിക്കയും ഇസ്രായേലും ചേർന്ന് സംഘടിപ്പിച്ചതാണെന്ന് അവർ വിശ്വസിക്കുന്നത് എന്നു വ്യക്തമാണ്. ഈ സന്ദർഭത്തിൽ തീവ്രവാദത്തെ ഒരു ഉപകരണമായാണ് കാണുന്നത് എന്ന് ജംഷിദി പ്രത്യേകം പരാമർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു