മക്ക: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 139ാമത് ജന്മദിനം മക്ക ഒ.ഐ.സി.സി കേക്ക് മുറിച്ചും പായസം വിതരണം നടത്തിയും ആഘോഷിച്ചു.
അസീസിയയിൽ സംഘടിപ്പിച്ച പരിപാടി റീജനൽ കമ്മിറ്റി പ്രധിനിധി റഷീദ് ബിൻസാഗർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെടുത്തി രാജ്യത്ത് സംഘ്പരിവാർ നടത്തുന്ന ഏകാധിപത്യ പ്രവണതക്കെതിരെ രാജ്യം ഒരുമിച്ചു കോൺഗ്രസിന്റെ കീഴിൽ അണിനിരക്കണമെന്നും വർത്തമാനകാല ഇന്ത്യയിൽ കോൺഗ്രസിനല്ലാതെ ഇന്ത്യൻ ജനതയെ സംഘ്പരിവാറിൽ നിന്ന് രക്ഷിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്ര അവസാനിക്കുന്നതോടെ രാജ്യത്തു മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങുമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഷബീർ ചേളന്നൂർ, അബ്ദുൽ കലാം, യാസിർ പുളിക്കൽ, ഹബീബ് കോഴിക്കോട്, സുഹൈൽ മേൽമുറി, നൗഷാദ് എടക്കര, റയീസ് കണ്ണൂർ, നിയാസ് വയനാട്, അൻഷാദ് വെണ്മണി, ഫൈസൽ മാറമ്പള്ളി, അബു കൈപ്പൂരിക്കര, ശ്യാം കോതമംഗലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും മുബഷിർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു