ഒരു ദിവസം പട്ടിണി കിടന്നാൽ തളർന്നുറങ്ങുന്നവരാണ് ഓരോ മനുഷ്യരും. ഗസ്സയിൽ മനുഷ്യരോടൊപ്പം മൃഗങ്ങളും പട്ടിണിയിലാണ്. തമ്മിൽ വേദന പങ്കിടാം എന്നല്ലാതെ ഗസ്സയിലെ മനുഷ്യർക്കും, ജീവികൾക്കും മറ്റൊരു വഴിയും അവശേഷിക്കുന്നില്ല. റാഫയില് ഉയരുന്നത് വിശപ്പിന്റെ കരച്ചിലുകളാണ്
തെക്കൻ ഗാസ റാഫയിലെ മൃഗശാലയിൽ, ഡസൻ കണക്കിന് നിരാലംബരായ ഫലസ്തീനികൾ പട്ടിണികിടക്കുന്ന കുരങ്ങുകളെയും തത്തകളെയും സിംഹങ്ങളെയും ഉൾക്കൊള്ളുന്ന കൂടുകൾക്കിടയിൽ അഭയം പ്രാപിക്കുന്നു, എൻക്ലേവിലെ ഇസ്രായേലിന്റെ ആക്രമണത്തിന് അവസാനമില്ലാതെ തുടരുന്നു. മൃഗങ്ങളും മനുഷ്യരും അതിജീവിക്കാൻ ഒരേ സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നു.
ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഇസ്രായേലി സൈന്യത്തിന്റെ കരയിലെയും, കടലിലെയും ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നവരാണ്. നിരന്തരമായ ആക്രമണങ്ങളും നിർബന്ധിത പലായനങ്ങളും കാരണം അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടു. കൂടാതെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന വീടുകളുടെയും, മനുഷ്യ ജഡങ്ങളുടെയും വേസ്റ്റ് കൂനയായി മാറിയിരിക്കുന്നു.
തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ സുരക്ഷിതത്വം തേടിയും തെരുവ് മൂലകളിൽ ടെന്റുകളേന്തിയും പലരും ഇതിനകം തന്നെ തിങ്ങിനിറഞ്ഞ റഫയിലേക്ക് പലായനം ചെയ്തിരിക്കുന്നു
ഗോമ കുടുംബം നടത്തുന്ന സ്വകാര്യ മൃഗശാലയിൽ, കൂടുകൾക്ക് സമീപം ഒരു നിര പ്ലാസ്റ്റിക് കൂടാരങ്ങൾ സ്ഥാപിച്ച് കൊണ്ടാണ് മനുഷ്യർ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. “യുദ്ധവിമാനങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നതിനേക്കാൾ കരുണയാണ് മൃഗങ്ങൾക്കിടയിൽ ജീവിക്കുന്നത്” എന്നാണ് അവിടുത്തെ മനുഷ്യർ പറയുന്നത്.
യുദ്ധത്തിൽ വീടുകൾ നശിപ്പിക്കുന്നതിന് മുമ്പ് എൻക്ലേവിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന ഗോമ കുടുംബത്തിലെ അംഗങ്ങളാണ് മൃഗശാലയിൽ ജീവിക്കുന്ന പലരും.
“പൂർണമായും തുടച്ചുനീക്കപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. ഇപ്പോൾ ഞങ്ങളുടെ കുടുംബം മുഴുവൻ ഈ മൃഗശാലയിലാണ് താമസിക്കുന്നത്” ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്ത അഡെൽ ഗോമ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഗസ്സയിൽ പട്ടിണിയുടെ ഭീഷണിയിലാണെന്ന് മുന്നറിയിപ്പ് നൽകി, മുഴുവൻ ജനങ്ങളും പട്ടിണിയുടെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ഇത് ഗസ്സയിലെ മനുഷ്യർക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. ചെറിയ കുട്ടികൾ വിശപ്പ് മൂലം കരഞ്ഞുറങ്ങുന്നത് അവിടുത്തെ ടെന്റുകളിലെ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു.
ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതോടെ ഗാസയിലേക്കുള്ള എല്ലാ ഭക്ഷ്യ, മരുന്ന്, വൈദ്യുതി, ഇന്ധന ഇറക്കുമതി എന്നിവ ഇസ്രായേൽ നിർത്തി. സ്ട്രിപ്പിലേക്ക് ആവശ്യ സാധനങ്ങളുമായി പ്രവേശിക്കാൻ തുടങ്ങുമ്പോൾ സുരക്ഷാ പരിശോധനകൾ മൂലം ഡെലിവറി തടഞ്ഞു വയ്ക്കും. ഫലസ്തീനികൾ പറയുന്നത് ദിവസവും ഞങ്ങൾ ഭക്ഷണം കഴിക്കാറില്ല എന്നാണ്.