ആന്ധ്രാപ്രദേശിന്റെ മുൻ മുഖ്യമന്ത്രി അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു.
തെലങ്കാനയില്‍ ബി.ആര്‍.എസിന്റെ ആധിപത്യം അവസാനിപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയതിന് പിന്നാലെയാണ് ആന്ധ്രയിലെ നിര്‍ണായക നീക്കം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ഗാന്ധിയുടേയും സാന്നിധ്യത്തിലാണ് അവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ഈ വർഷമാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ശര്‍മിളയുടെ വരവ് വഴിയൊരുക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ.
2019 ലാണ് ജഗൻ മോഹൻ റെഡ്ഡി അധികാരത്തിൽ എത്തിയത്. അഞ്ച് വർഷങ്ങൾക്കിപ്പുറം സംസ്ഥാനം മറ്റൊരു ലോക്‌സഭ തിരഞ്ഞെടുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പിനും ഒരുങ്ങുന്നതിനിടെയാണ് ജഗന്റെ സഹോദരി വൈ എസ് ശർമിളയും അമ്മ വിജയമ്മയും കോൺഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.
2012 ലാണ് അഴിമതിയാരോപണങ്ങളിൽ പെട്ട ജഗൻമോഹൻ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തത്. പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസ് ഉപയോഗിച്ച് അനധികൃതമായി വൻ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു നടപടി. ജഗന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് അന്ന് വൈ എസ് ആർ കോൺഗ്രസ് പാർട്ടി ആരോപിച്ചിരുന്നു. ജഗന്റെ മോചനത്തിനായി വൈ എസ് ശർമിളയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ജഗനും ശർമിളയും ചേർന്ന് വൈ എസ് ആർ കോൺഗ്രസിനെ നയിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അധികാരം ജഗനിലേക്ക് മാത്രം ഒതുങ്ങി.
ഇതിനിടെ രാജശേഖര റെഡ്ഡിയുടെ സ്വത്ത് സംബന്ധിച്ച തർക്കവും ഇരുവർക്കുമിടയിൽ ഉണ്ടായതോടെ അകല്‍ച്ച വര്‍ധിപ്പിച്ചു. സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കത്തിൽ അമ്മ വിജയമ്മയുടെ നിർദ്ദേശങ്ങൾ പോലും ജഗൻ ചെവികൊണ്ടില്ലെന്നാണ് പറയുന്നത്.
2019 ലെ തിരഞ്ഞെടുപ്പിൽ വൈ എസ് ആർ കോൺഗ്രസ് ആന്ധ്രാപ്രദേശിൽ അധികാരത്തിൽ എത്തുകയും ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ പാർട്ടിയും അധികാരവും പൂർണമായി ജഗനൊപ്പമായി. ആദ്യമൊന്നും എതിർത്തിരുന്നില്ലെങ്കിലും പിന്നീട് ശർമിള ജഗനെതിരെ ശബ്‌ദമുയർത്തൻതുടങ്ങി. വൈഎസ്ആറിന്റെ സഹോദരൻ വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവും പ്രതിയാണെന്ന് ആരോപിക്കപ്പെടുന്ന കഡപ്പ എംപി അവിനാഷ് റെഡ്ഡിക്കുള്ള ജഗന്റെ പിന്തുണയുമാണ് തർക്കങ്ങൾ രൂക്ഷമാക്കിയത്.
2012ല്‍ ജഗന്‍ അറസ്റ്റിലായപ്പോൾ വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെ കുറച്ചുകാലത്തേക്ക് നയിച്ചത് വൈ.എസ്.ഷര്‍മിള ആയിരുന്നു.
ഒരിക്കൽ ജഗൻ മോഹൻ റെഡ്ഡിക്ക് വേണ്ടി പോരാട്ടം നടത്തിയ വൈ എസ് ശർമിള ഇപ്പോൾ ജഗനുമായി നേർക്കുനേർ പോരാടാൻ ഒരുങ്ങുമ്പോൾ ആന്ധ്ര പ്രദേശ് രാഷ്ട്രീയത്തിൽ എന്തായിരിക്കും സംഭവിക്കാൻപോകുന്നതെന്ന ആകാംഷ നിലനിൽക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം