റിയാദ്: കുദു-കേളി 10ാമത് ഫുട്ബാൾ കിരീടം ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട് കരസ്ഥമാക്കി. കലാശപ്പോരാട്ടത്തിൽ അസീസിയ സോക്കറിനോടാണ് ഏറ്റുമുട്ടിയത്. ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. രണ്ടുടീമുകളും കിരീടത്തിനായി നാട്ടിൽനിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും മുൻനിര ക്ലബുകളുടെ പ്രഗത്ഭ കളിക്കാരെയിറക്കിയാണ് ഫൈനലിനിറങ്ങിയത്. കളിയുടെ മുഴുസമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു.
ഷൂട്ടൗട്ടിൽ അഞ്ചുകിക്കുകളും ഗോളാക്കി ഇരുടീമും സമനിലയിലാക്കി പിന്നീട് ടൈബ്രേക്കറിൽ അസീസിയയുടെ ആദ്യ കിക്ക് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ കൈപ്പിടിയിലൊതുക്കി. ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ കിക്ക് ഗോളാക്കിയതോടെ തുടർച്ചയായ രണ്ടാമത്തെ നേട്ടത്തോടെ കേളിയുടെ 10ാമത് കിരീടവും ബ്ലാസ്റ്റേഴ്സ് വാഴക്കാട് നിലനിർത്തി. ഫൈനലിലെ മികച്ച കളിക്കാരനായും ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറായും ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാടിന്റെ ഗോൾകീപ്പർ ശിഹാബുദ്ദീനെ തിരഞ്ഞെടുത്തു.
ടൂർണമെൻറിലെ മികച്ച കളിക്കാരനായി അസീസിയ സോക്കറിന്റെ സലിഹ് സുബൈറിനെയും ടോപ്പ് സ്കോററായി ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സഫറുദ്ദീനെയും തിരഞ്ഞെടുത്തു. ടൂർണമെൻറിലെ ഫെയർ േപ്ല ടീമിനുള്ള അവാർഡ് റെയിൻബോ എഫ്.സി കരസ്ഥമാക്കി. ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എംബസി ഡി.സി.എം അബു മാത്തൻ ജോർജ് സെക്കൻഡ് സെക്രട്ടറി ഷബീർ, കുദു മാർക്കറ്റിങ് മാനേജർ ഹംദി ഹബീബ് ഹസബുല്ല, കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ, ടി.എസ്.ടി മെറ്റൽ സി.ഇ.ഒ അബ്ദുല്ല സാദ് അലി അൽ തുർക്കി, കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ, കൺവീനർ നസീർ മുള്ളൂർക്കര, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
സമാപന ചടങ്ങ് ഇന്ത്യൻ എംബസി ഡി.സി.എം അബു മാത്തൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ കേളി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, റിഫ പ്രസിഡൻറ് ബഷീർ ചേലാബ്ര, പ്രസിഡൻറ് ബഷീർ ചേലാബ്ര, സെക്രട്ടറി സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു. അലി അൽ ഖഹ്താനിയുടെ നേതൃത്വത്തിൽ മുഹമ്മദ് അബ്ദുൽ ഹാദി അബ്ദുൽ മജീദ്, സാദ് അൽ ഷെഹരി, അബ്ദുൽ അസീസ് ഫരാജ് ടാഷ, അൽവാലീദ് ഇബ്രാഹിം മുഹമ്മദ് നൂർ, അബ്ദുറഹ്മാൻ ഇബ്രാഹിം അൽ തയ്യാർ, മുബാറക് അലി അൽ ബിഷി, അഹമ്മദ് അബ്ദുൽ ഹാദി അബ്ദുല്ല, അബ്ദുല്ലഹാ് ബിൻ ലാഫെർ അൽ ഷെഹ്രി എന്നീ സൗദി റഫറി പാനൽ അംഗങ്ങളാണ് മത്സരം നിയന്ത്രിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു