റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് കമ്മിറ്റിയും വെളിയംകോട് സവേക് റിയാദ് കമ്മിറ്റിയും സംയുക്തമായി ഹെൽത്ത് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. സൗദിയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ ആയുർവേദ ഡോക്ടറും പൊന്നാനി താലൂക്ക് വെളിയംകോട് സ്വദേശിയുമായ ഡോ. മക്സൂമിനും റീം മക്സൂമിനും ചടങ്ങിൽ സ്വീകരണം നൽകി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.സി.ഡബ്ല്യു.എഫ് രക്ഷാധികാരിയും ജനസേവനം ചെയർമാനുമായ എം.എ. ഖാദർ ഉദ്ഘടനം ചെയ്തു.
ജനറൽ സെക്രട്ടറിയും സവേക് റിയാദ് പ്രസിഡൻറുമായ കബീർ കാടൻസ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ സലിം കളക്കര, പ്രസിഡൻറ് അൻസാർ നെയ്തല്ലൂർ, സവേക് സെക്രട്ടറി ജാഫർ വെളിയംകോട്, സമീറ റസാഖ് എന്നിവർ സംസാരിച്ചു. സിയാഫ് വെളിയംകോട് ആമുഖം പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് അസ്ലം കളക്കര സ്വാഗതവും സവേക് ട്രഷറർ അജ്മൽ നാലകത്ത് നന്ദിയും പറഞ്ഞു. അതിഥികൾക്കുള്ള സ്നേഹോപഹാരം ട്രഷറർ ഷമീർ മേഘയും സവേക് രക്ഷാധികാരി മനാഫ് എന്നിവർ ചേർന്ന് നൽകി. ജനസേവനം കൺവീനർ അബ്ദുറസാഖ്, വി. അഷ്കർ, വൈസ് പ്രസിഡൻറ് സുഹൈൽ മഖ്ദൂം, സെക്രട്ടറി പി.വി. ഫാജിസ്, അൻവർ ഷാ പൊന്നാനി, അലി വെളിയംകോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു