ന്യൂ ഡൽഹി : ശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് അഞ്ചുമാസം കൂടി സമയം അനുവദിച്ച് ഇപിഎഫ്‌ഒ.
അപേക്ഷകരുടെ ശമ്പളവിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 31ന് അവസാനിക്കേണ്ട സമയപരിധിയാണ് മെയ് 31 വരെ ഇപിഎഫ്‌ഒ വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.ഉയര്‍ന്ന പെന്‍ഷനുള്ള ജോയിന്റ് ഓപ്ഷന്‍ ജീവനക്കാര്‍ തിരഞ്ഞെടുക്കുകയും തൊഴിലുടമകള്‍ അത് ശരിവെക്കുകയും ചെയ്യണം. കഴിഞ്ഞ വര്‍ഷം ജൂലൈ 11 വരെയുള്ള കണക്കനുസരിച്ച് 17.49 അപേക്ഷകളാണ് പെന്‍ഷന്‍കാരുടെയും അംഗങ്ങളുടേതുമായി ലഭിച്ചത്.
നിലവിലെ കണക്കുകള്‍ പ്രകാരം ജീവനക്കാരുടെ 3.6 ലക്ഷം അപേക്ഷകള്‍ കൂടി തൊഴിലുടമകള്‍ ശരിവെക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന തൊഴിലുടമകളുടെ ആവശ്യം കണക്കിലെടുത്താണ് വീണ്ടും സമയം അനുവദിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















