കുവൈത്ത് സിറ്റി: രാജ്യത്ത് ഉള്ളി പ്രതിസന്ധി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളും ഉള്ളിയും വിപണിയിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് പച്ചക്കറികളുടെയും ഉള്ളിയുടെയും ഇറക്കുമതിക്ക് ഒന്നിലധികം ഉറവിടങ്ങളുണ്ടെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. തുറമുഖങ്ങളിലോ വെയർഹൗസുകളിലോ പച്ചക്കറികളും മറ്റു സാധനങ്ങളും പൂഴ്ത്തിവെക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും നിഷേധിച്ചു.
ടർക്കിഷ്, ഇറാനിയൻ, ജോർദാനിയൻ ഉള്ളി സുലഭമാണെന്ന് കുവൈത്ത് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ചെയർമാൻ ഖാലിദ് അൽ സുബൈ വ്യക്തമാക്കി. പ്രാദേശിക വിപണിയിൽ ഉള്ളി പ്രതിസന്ധിയില്ലെന്നും യമൻ, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി ഉടൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു