കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം സേവനത്തിൽ നിന്നു വിരമിച്ച ലഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസിനെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് ആദരിച്ചു. രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും മന്ത്രി കൈമാറി.
ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസ് നൽകിയ സംഭാവനകളും പരിശ്രമങ്ങളും ശൈഖ് തലാൽ എടുത്തുപറഞ്ഞു. ഭാവിജീവിതത്തിൽ അദ്ദേഹത്തിന് എല്ലാ വിജയവും നേർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു