മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് നന്ദിയറിയിച്ച് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. അമീർ അധികാരമേറ്റ സന്ദർഭത്തിൽ ആശംസയറിയിച്ച് സുൽത്താൻ കേബ്ൾ സന്ദേശം അയച്ചിരുന്നു.
ഇതിന് മറുപടിയായിട്ടാണ് കുവൈത്ത് അമീറിന്റെ നന്ദിയറിയിച്ചത്. സുൽത്താന് അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ച അമീർ ഇരു രാജ്യങ്ങളും അവരുടെ സഹോദര ജനങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രപരവും സാഹോദര്യവുമായ ബന്ധത്തെ പ്രശംസിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു