തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ മകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. സ്റ്റാലിന്റെ മകളായ സെന്താമരൈ സ്റ്റാലിന്റെ വീട്ടിൽ നടന്ന റെയ്ഡിൽ അനധികൃതമായി കൈവശം വെച്ച 700 കോടി രൂപയും 250 കിലോ സ്വർണവും പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. ഇതുകൂടാതെ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന വസ്തുവകകളുടെ രേഖകൾ കണ്ടെത്തിയെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പിലുണ്ട്.
എന്താണ് സത്യാവസ്ഥ?
എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരൈയുടെ വീട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടന്നുവെന്നും കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തുവെന്നും സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം. സെന്താമരൈ സ്റ്റാലിന്റേതെന്ന തരത്തിൽ ഒരു ചിത്രത്തോടൊപ്പമാണ് കുറിപ്പ് പ്രചരിക്കുന്നത്. ഇവരുടെ വീട്ടിൽ എന്നാണ് റെയ്ഡ് നടന്നതെന്നോ ഏത് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് എന്നോ കുറിപ്പിലില്ല.
പരിശോധനയിൽ, ചിത്രത്തിലുള്ളത് സെന്താമരൈ സ്റ്റാലിൻ തന്നെ ആണെന്ന് സ്ഥിരീകരിച്ചു. പക്ഷെ, അവരുടെ വീട്ടിൽ ഇക്കഴിഞ്ഞ വർഷം എതെങ്കിലും സർക്കാർ ഏജൻസികൾ റെയ്ഡ് നടത്തിയതായി വാർത്തകളൊന്നും തന്നെ കണ്ടെത്തിയില്ല.
2021 ഏപ്രിൽ മാസം സെന്താമരയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 2021-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സെന്താമരയുടെയും ഭർത്താവിന്റെയും സ്ഥാപനങ്ങളിലും വീട്ടിലുമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അവകാശവാദം. 1.36 ലക്ഷം രൂപ റെയ്ഡിൽ പിടിച്ചെടുത്തെങ്കിലും രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് ഈ പണം തിരികെ നൽകി. ഇതല്ലാതെ സ്വർണ്ണമോ മറ്റ് അനധികൃത സ്വത്തോ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല.
സെന്താമരയ്ക്ക് പുറമെ മറ്റ് നിരവധി ഡി.എം.കെ. നേതാക്കളുടെ വീടുകളിലും സമാനമായി അന്ന് റെയ്ഡ് നടന്നിരുന്നു. ഈ സംഭവത്തിന് ശേഷം സെൻതാമരൈ സ്റ്റാലിന്റെ വീട്ടിലോ സ്ഥാപനങ്ങളിലോ റെയ്ഡ് നടന്നത്തായി യാതൊരു റിപ്പോർട്ടുകളുമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം