പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്ന മരിയ ജെയിംസ് തിരോധാനം സംബന്ധിച്ച കേസ് അന്വേഷണം സിബിഐ അവസാനിപ്പിക്കുമ്പോൾ ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടുവെന്നാണോ ? ജെസ്നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നു കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വെളിപ്പെടുത്തി.
2018 മാര്‍ച്ച് 22-നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്ന മരിയ ജയിംസിനെ എരുമേലിയില്‍നിന്ന് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്‌ന വീടിനിന്നു ഇറങ്ങിയത്. എരുമേലി വരെ ബസിൽ എത്തിയതു കണ്ടവരുണ്ട്. അതിനുശേഷം ജെസ്‌നയെ പറ്റി ആർക്കും ഒരു വിവരവുമില്ല.
ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും താമസിക്കുന്ന സ്ഥലം കണ്ടെത്തിയെന്നും കേരളത്തിന് പുറത്ത് മറ്റൊരു സ്ഥലത്തായതിനാല്‍ കോവിഡ് കാരണം യാത്ര സാധ്യമല്ലെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. 2021 ഫെബ്രുവരിയില്‍ ഹൈക്കോടതിയാണ് കേസ് സി.ബി.ഐ.യ്ക്ക് കൈമാറിയത്. ജെസ്ന ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി സി.ബി.ഐ. ഇന്റര്‍പോള്‍വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ആ ശ്രമത്തിനും ഫലമുണ്ടായില്ല. അന്നത്തെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി.സൈമൺ, ജെസ്നയുടെ വെച്ചൂച്ചിറയിലെ വീട്ടിൽ സന്ദർശനം നടത്തി ‘പോസിറ്റീവ്’ വാർത്തയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന സൂചന നൽകിയിരുന്നു.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സിബിഐ മോഷണക്കേസ് പ്രതിയെ തിരയുന്ന വാർത്തയും പുറത്തു വന്നിരുന്നു. ജെസ്‌നയുടെ തിരോധാനവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരത്തിലാണ് അന്വേഷണം നടത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിൽ പോക്സോ കുറ്റത്തിന് ശിക്ഷിക്കപെട്ടവരിനിന്നാണ് ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരം സി.ബി.ഐ. സംഘത്തിന് ലഭിക്കുന്നത്. ഇയാൾ നേരത്തേ കൊല്ലം ജയിലിൽ തടവിൽ കഴിയുമ്പോൾ കൂടെയുണ്ടായിരുന്ന സഹതടവുകാരനായ മോഷണക്കേസ് പ്രതിയാണ് ജസ്‌നയെക്കുറിച്ച് ഇയാളോട് പറഞ്ഞത്.
പിന്നീട് ജയിൽ മാറി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിയ പോക്സോ കേസിലെ പ്രതി ഇക്കാര്യം ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജയിൽ അധികൃതർ, സി.ബി.ഐ.യെ അറിയിക്കുകയും അന്വേഷണസംഘം ജയിലിലെത്തി മൊഴിയെടുക്കുകയും ചെയ്തു. അതേസമയം, കൊല്ലം ജയിലിൽനിന്ന് മോചിതനായ മോഷണക്കേസ് പ്രതിയെയും കണ്ടെത്താനായില്ല.
ജെസ്‌ന പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും വെച്ചൂച്ചിറ പൊലീസ് അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. സുഹൃത്തിനൊപ്പം പോയതാണെന്നുള്ള പ്രചാരണത്തെത്തുടർന്നു സഹപാഠിയെ ചോദ്യംചെയ്‌തെങ്കിലും കാര്യമില്ലെന്നു ബോധ്യപ്പെട്ടു. ഇതിനിടയിൽ ജെസ്നയെ കണ്ടെന്ന അവകാശവുമായി പലയിടങ്ങളിൽനിന്ന് ഫോൺകോളുകളെത്തി. എന്നാൽ, അതൊന്നും അന്വേഷണത്തിനു പ്രയോജനമായില്ല. ജെസ്നയെക്കുറിച്ചു വിവരം നൽകാൻ പൊലീസ് പൊതുസ്ഥലങ്ങളിൽ പെട്ടികൾവരെ സ്ഥാപിച്ചിരുന്നു.
ജെസ്‌ന എവിടെയെന്ന വലിയ ചോദ്യത്തിന് ഉത്തരമില്ലാതെ രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയും ഇപ്പോൾ പിൻവലിയുമ്പോൾ ജെസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം മാത്രം അവശേഷിക്കുകയാണ്.
ജെസ്‌ന എവിടെ ? ഈ ചോദ്യത്തിന് ഉത്തരം നല്കാൻ ഇനി ആർക്കാണ് സാധിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം