മസ്കത്ത്: ഈ വർഷത്തെ പ്രതീക്ഷിക്കുന്ന പൊതു അവധി ദിനങ്ങളുടെ തീയതികൾ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിനങ്ങളിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി ബാധകമായിരിക്കും. പുതുവർഷത്തെ ആദ്യ അവധി വരുന്നത് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണദിനമായ ജനുവരി 11ന് ആയിരിക്കും. അന്ന് വ്യാഴാഴ്ച ആയതിനാൽ വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ മൂന്നു ദിവസം അവധി ലഭിക്കും.
അവധി ദിനങ്ങൾ
സുൽത്താന്റെ സ്ഥാനാരോഹണ ദിനം: ജനുവരി 11
ഇസ്റാഅ് മിഅ്റാജ് : റജബ് 27 (മാർച്ച് നാലിന് സാധ്യത)
ഈദുൽ ഫിത്ർ: ഏപ്രിൽ ഒമ്പതിന് സാധ്യത
ഈദുൽഅദ്ഹ: ദുൽ ഹിജ്ജ 10 മുതൽ 12 വരെ (സാധ്യത ആഗസ്റ്റ് ആറ് മുതൽ ഒമ്പതുവരെ).
ഇസ്ലാമിക പുതു വർഷം: മുഹർ ഒന്ന്
നബിദിനം: റബീഉൽ അവ്വൽ 12(ഒക്ടോബർ 16ന് സാധ്യത)
ദേശീയദിനാഘോഷം: നവംബർ 18, 19
അതേസമയം, ഈ അവധി ദിനങ്ങളിൽ ഏതെങ്കിലും ഒന്ന് വാരാന്ത്യദിനത്തിൽ വരുന്നതാണെങ്കിൽ അതിന് പകരമായി ഒരു അധിക അവധികൂടി നൽകുന്നതായിരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു