സൂർ: ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ഘടകം പ്രവാസി ഇന്ത്യക്കാർക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹമേഴ്സ് ജേതാക്കളായി. ഫൈനലിൽ ഫ്രീ കിക്ക് സൂറിനെ ആണ് പരാജയപ്പെടുത്തിയത്. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ പ്രഥമ എം.എ.കെ ഷാജഹാൻ മെമ്മോറിയൽ ടൂർണമെന്റിൽ ഒമാനിലെ പ്രമുഖരായ എട്ടു ടീമുകളായിരുന്നു പങ്കെടുത്തിരുന്നത്.
സൂർ ക്ലബ്ബ് ടർഫിൽ നടന്ന ടൂർണമെന്റ് സീ പ്രൈഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു. ശൈഖ് തുർക്കി അൽ സിലാൻ, മുബാറക് അലി അൽ ഗീലാനി, ബാസിം ഷാജഹാൻ എന്നിവർ സംബന്ധിച്ചു. സമാപന ചടങ്ങിൽ മത്സര വിജയികൾക്കുള്ള ഉപഹാരങ്ങൾ ഹസ്ബുല്ല മദാരി, എ.കെ. സുനിൽ, നാസർ, ശ്രീധർ ബാബു, നീരജ്, മുഹമ്മദ് ഷാഫി, എന്നിവർ വിതരണം ചെയ്തു
ടൂർണമെന്റിൽ മികച്ച കളിക്കാരനായി നദീർ (മസ്കത്ത് ഹമേഴ്സ്), മികച്ച ഗോൾ കീപ്പർ വിമൽ (മസ്കത്ത് ഹമേഴ്സ്), മികച്ച ടീം സൂർ യൂനൈറ്റഡ് എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് ഹസ്ബുല്ല മദാരി, എ.കെ. സുനിൽ, നാസർ, നീരജ്, മുഹമ്മദ് ഷാഫി, ശ്രീധർ ബാബു നൗഷാദ്, എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു