- വ്യായാമക്കുറവാണ് നടുവേദനയ്ക്ക് ഒരു പ്രധാന കാരണം. ശരീരം അനങ്ങാതിരുന്നാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലാണ്. ദിവസേന അര മണിക്കൂറെങ്കിലും നടക്കണം. അല്ലെങ്കില്‍ നീന്തല്‍, ജോഗിംങ് ഇവയിലേതെങ്കിലും ശീലിക്കുന്നതും നല്ലതാണ്.
- കിടപ്പിലും കാര്യമുണ്ട്. നമ്മുടെ കിടപ്പിന്റെ പ്രത്യേകത ചിലപ്പോള്‍ നടുവേദനയെ ക്ഷണിച്ചു വരുത്തിയേക്കാം. കിടക്കുമ്ബോള്‍ ഉറപ്പുള്ളതും നിരപ്പായതുമായ തലങ്ങളില്‍ കിടന്നുറങ്ങുക. തലയിണ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. മെത്ത കൂടുതല്‍ മൃദുവാകാത്തത് വേണം. കിടക്ക നട്ടെല്ലിന്റെ സ്വാഭാവികമായ വളവുകളെ ബലപ്പെടുത്തുന്നതായിരിക്കണം.
- ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഒരു മണിക്കൂറെങ്കിലും ഇടവിട്ട് നീണ്ടു നിവരുകയും ചെറുതായി നടക്കുകയും ചെയ്യുക.
- ഒരേ രീതിയില്‍ ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യാതിരിക്കണം. പേശികള്‍ക്ക് സദാ വ്യായാമം ലഭിക്കണം.
- കിടന്നിട്ട് എഴുന്നേല്ക്കുമ്പോൾ ഒരു വശം തിരിഞ്ഞ് എഴുന്നേല്ക്കാന് ശ്രദ്ധിക്കണം. നേരെ മുന്നിലേക്ക് എഴുന്നേല് ക്കുമ്പോൾ നടുവിന് കൂടുതല്‍ ആയാസം ഉണ്ടാകുന്നു.
- ഭാരമെടുക്കുമ്പോൾ രണ്ടു മുട്ടും മടക്കി നടുവ് കുനിയാതെ ഭാരം ശരീരത്തോട് പരമാവധി ചേര്‍ത്ത് പിടിച്ച് എടുക്കുക. അല്ലാത്ത പക്ഷം ശരീരം ഭാരത്തിനൊപ്പം മുന്നോട്ട് വളയുകയും നടുവിന് തകരാര്‍ സംഭവിക്കാനിടവരികയും ചെയ്യും.
- കൂടുതല്‍ നേരം അടുക്കളയില്‍ നിന്ന് പാത്രം കഴുകുകയും പച്ചക്കറി നുറുക്കുകയും ചെയ്യുമ്പോൾ ഒരു ചെറിയ പടിയില്‍ ഒരു കാല് കയറ്റിവച്ച് നില്‍ക്കുന്നത് നല്ലതാണ്.
- ഓഫീസില്‍ ജോലിക്കിടയിലും കംപ്യൂട്ടറിന്റെ മുന്നിലിരിക്കുമ്പോഴും പരമാവധി നിവര്‍ന്നിരിക്കുക. കൈകള്‍ക്കും താങ്ങ് ഉണ്ടാകുന്നത് നന്ന്. കംപ്യൂട്ടറിന്റെ മോണിട്ടര്‍, മുന്നിലിരിക്കുന്ന ആളിന്റെ കണ്ണിന്റെ ലവലിന് മുകളിലായിരിക്കണം. ഇത് കഴുത്തും നടുവും നിവര്‍ന്നിരിക്കാന്‍ സഹായിക്കും.
- വാഹനം ഓടിക്കുമ്പോൾ നിവര്‍ന്നിരുന്ന് ഓടിക്കണം. ഇടുപ്പും മുട്ടും സമാന്തരമാകത്തക്ക വിധം സീറ്റ് ക്രമീകരിക്കണം. നടുവിന്റെ സംരക്ഷണത്തിനായി ഒരു ലമ്പാർ സപ്പോര്‍ട്ട് ഉപയോഗിക്കാം. ബൈക്ക് ഓടിക്കുമ്പോൾ നിവര്‍ന്നിരുന്നു മാത്രം ഓടിക്കണം.
- പരമാവധി ഹീല്‍ കുറഞ്ഞ ഷൂസുകളും ചെരിപ്പുകളും ധരിക്കുക. അതേ സമയം ഷൂസില്‍ ഇന്‍ സോള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു