പശുക്കളെ നഷ്ടപ്പെട്ട മാത്യുവിന്‍റെ കുടുംബത്തെ ചേര്‍ത്ത്പിടിച്ച് എം.എ യൂസഫലി : പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി

തൊടുപുഴ : അരുമയായി പരിപാലിച്ച പശുക്കളെ കൂട്ടത്തോടെ നഷ്ടപ്പെട്ട മാത്യുവിന് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മാത്യുവിന്‍റെ കുടുംബത്തിന് പത്ത് പശുക്കളെ വാങ്ങാനുള്ള തുക യൂസഫലി കൈമാറി. 

മാത്യുവിന്‍റെ 13 പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരുമിച്ച് ചത്ത സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതിന് പിന്നാലെയാണ് എം.എ യൂസഫലിയുടെ ഇടപെടല്‍. പത്ത് പശുക്കളെ വാങ്ങി നല്‍കാനുള്ള തുകയായ അഞ്ച് ലക്ഷം മാത്യുവിന്‍റെ കുടുംബത്തിന് അടിയന്തരമായി കൈമാറാന്‍ യൂസഫലി നിര്‍ദ്ദേശിയ്ക്കുകയായിരുന്നു.
തുടര്‍ന്ന് യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ രജിത് രാധാകൃഷ്ണന്‍, വി.ആർ. പീതാംബരന്‍, എൻ. ബി സ്വരാജ് എന്നിവര്‍ വെള്ളിയാമറ്റത്തെ മാത്യുവിന്‍റെ വീട്ടിലെത്തി കുടുംബത്തിന് തുക കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു