ക്രെറ്റയുടെ പുതിയ മോഡല്‍ അവതരിപ്പിച്ച് ഹ്യുണ്ടായി. ജനുവരി 16ന് ലോഞ്ച് ചെയ്യുന്ന മോഡലിന്റെ അഡ്വാൻസ് ബുക്കിങ് ഹ്യുണ്ടായി ആരംഭിച്ചു. 25000 രൂപ ആദ്യ ഗഡുവടച്ച് മിഡ് സൈസ് എസ്.യു.വി ബുക്കു ചെയ്യാം. ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഡീലര്‍ഷിപ്പുകളിലും ബുക്കിങ്ങിന് സൗകര്യമുണ്ട്. പഴയ ക്രെറ്റ ബുക്ക് ചെയ്തവര്‍ക്ക് പുതിയ ക്രെറ്റയിലേക്ക് മാറാനുള്ള സൗകര്യവുമുണ്ട്.
ഔദ്യോഗിക അരങ്ങേറ്റത്തിന് മുമ്പെ പുതിയ മോഡലിന്റെ നിരവധി സവിശേഷതകള്‍ ഹ്യുണ്ടായി പങ്കുവച്ചു. അകവും പുറവും അഴിച്ചുപണിതാണ് ക്രെറ്റ 2024 വിപണിയിലെത്തുന്നത്. മുൻഭാഗം പൂര്‍ണമായി റീഡിസൈൻ ചെയ്തു. വീതിയുള്ള മൂന്ന് നിര റേഡിയേറ്റര്‍ ഗ്രില്‍ വാഹനത്തിന് പുതിയ ഭാവം നല്കുന്നു. ബമ്ബറിനുള്ളില് ഒതുങ്ങി സുരക്ഷിതമായ നിലയിലാണ് എല്‍ഇഡി ഹെഡ്ലാംപുകള്.
10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍, എട്ടിഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കറുകളുള്ള ബോസ് മ്യൂസിക് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവ പുതുക്രെറ്റയ്ക്ക് മോടി നല്‍കും.
115 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ ജിഡിഐ പെട്രോള്‍ എഞ്ചിനാണ് ക്രെറ്റയുടെ കരുത്ത്. 1.51 എംപിഐ പെട്രോള്‍, 151 യു2 സിആര്‍ഡിഐ ഡീസല്‍ എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാണ്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ ഒപ്ഷനുകളും ഇതില്‍ ലഭിക്കും. സേഫ്റ്റിയിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. അഡ്വാൻസ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളാണ് കാറില്‍ ഒരുക്കിയിട്ടുള്ളത്.
ആറ് മോണോ ടോണ്‍, ഒരു ഡ്യുവല്‍ ടോണ്‍ കളറുകളില്‍ പുതിയ ക്രെറ്റ ലഭ്യമാണ്. റോബസ്റ്റ് എമറാള്‍ഡ് പേള്‍ (ന്യൂ), ഫിയറി റെഡ്, റേഞ്ചര്‍ കാക്കി, അബിസ് ബ്ലാക്, അറ്റ്ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, അറ്റ്ലസ് വൈറ്റ് വിത്ത് ബ്ലാക് റൂഫ് എന്നിവയാണ് വാഹനത്തിന്റെ കളര്‍ ഓപ്ഷനുകള്‍.