രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിൽ മത്സരം കടുക്കുകയാണ്. ബംഗളൂരു (Bengaluru) ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സിമ്പിൾ എനർജി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ സിമ്പിൾ ഡോട്ട് വൺ കഴിഞ്ഞയാഴ്ച ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തിയതോടെ നിലവിലെ ജനപ്രിയ മോഡലുകളായ ഒലയ്ക്ക് വലിയ ഭീഷണിയാണ് ഉയരുന്നത്. 99,999 രൂപ പ്രാരംഭ വിലയിലാണ് സിമ്പിൾ എനർജി ഈ സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്, പ്രീ-ബുക്കിംഗ് യൂണിറ്റുകൾക്കും ഈ വില ബാധകമായിരിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ഈ സ്കൂട്ടർ ബുക്ക് ചെയ്യാം.
നിലവിൽ പ്രാരംഭ വിലയിലാണ് കമ്പനി ഈ സ്കൂട്ടർ അവതരിപ്പിച്ചതെങ്കിലും സമീപഭാവിയിൽ കമ്പനി അതിന്റെ വില വർദ്ധിപ്പിക്കുമെന്ന് വ്യക്തമാണ്. പുതിയ ഉപഭോക്താക്കൾക്കുള്ള ഇതിൻ്റെ വില ജനുവരി മാസത്തിൽ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. കമ്പനിയുടെ ആദ്യ സ്‌കൂട്ടറിൽ ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയ സംവിധാനമായിരുന്നു സ്ഥിരമായ ബാറ്ററി ബാക്ക്അപ്പ്. പ്രസ്തുത സംവിധാനം ഈ സ്കൂട്ടറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാറ്ററി ശ്രേണിയും പ്രകടനവും
സിമ്പിൾ ഡോട്ട് വൺ സ്കൂട്ടറിൽ 3.7 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ഈ സ്കൂട്ടർ ഒറ്റ ചാർജിൽ 151 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. റെഡ്, ബ്രേസൻ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂർ ബ്ലൂ എന്നിങ്ങനെ നാലു നിറങ്ങളിൽ വാഹനം വിപണിയിൽ ലഭ്യമാണ്. 750W ചാർജറാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ബുക്ക് ചെയ്യുന്നവർക്ക് ഘട്ടംഘട്ടമായി വാഹനം വിതരം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനത്തിൻ്റെ ഡെലിവറി ആദ്യം ബംഗളൂരുവിലാണ് ആരംഭിക്കുന്നത്.
2.77 സെക്കൻഡിനുള്ളിൽ വേഗത കെെവരിക്കും
ഈ സ്കൂട്ടറിൽ കമ്പനി 72 എൻഎം ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന 8.5 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്. 12 ഇഞ്ച് വീലുകളുള്ള ഈ സ്‌കൂട്ടറിൻ്റെ പ്രത്യേകം രൂപകല്പന ചെയ്ത ട്യൂബ് ലെസ് ടയറുകളും പ്രത്യേകതയാണ്. വെറും 2.77 സെക്കൻ്റുകൾ കൊണ്ട് 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.
സ്കൂട്ടറിൻ്റെ സീറ്റിനടയിൽ 35 ലിറ്റർ സ്റ്റോറേജ് ടാങ്കാണ് സ്ഥാപിച്ചിരിക്കുന്നത്. ആവശ്യമായ സാധനങ്ങൾ ഇവിടെ സൂക്ഷിക്കാം. ഇതുകൂടാതെ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ആപ്പ് കണക്റ്റിവിറ്റി സൗകര്യവും ടി ഇലക്ട്രിക് സ്കൂട്ടറിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു