റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിലും വിമൻസ് ഫോറവും സംയുക്തമായി ക്രിസ്മസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് കബീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. റിയാദ് എക്സിറ്റ് 18 ലെ മർവ ഇസ്തിറാഹയിൽ നടന്ന ചടങ്ങിൽ 2024-2025 ലേക്കുള്ള പുതിയ കമ്മിറ്റിയെ പരിചയപ്പെടുത്തി. ഗ്ലോബൽ വൈസ് പ്രസിഡൻറ് ശിഹാബ് കൊട്ടുകാട്, ഗ്ലോബൽ ഇവൻറ് കോഓഡിനേറ്റർ മുഹമ്മദലി മരോട്ടിക്കൽ, ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം നൗഷാദ് ആലുവ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡൻറ് നാസർ ലെയ്സ്, നാഷനൽ കോഓഡിനേറ്റർ ഡൊമിനിക് സാവിയോ എന്നിവർ സംസാരിച്ചു.
മുൻ പ്രസിഡൻറ് ഷംനാസ് തായ്ലൻഡിൽ നടക്കുന്ന ഗ്ലോബൽ ഇവൻറിനെ കുറിച്ച് സംസാരിച്ചു. വിമൻസ് വിങ്ങിെൻറ ക്രിസ്മസ് കരോളോട് കൂടിയ ആഘോഷങ്ങൾക്ക് വിമൻസ് ഫോറം മുൻ പ്രസിഡൻറ് വല്ലി ജോസ് വിമൻസ് ഫോറം അംഗങ്ങളും ചേർന്ന് ക്രിസ്മസ്, പുതുവത്സര കേക്ക് മുറിച്ചു തുടക്കം കുറിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
വൈസ് പ്രസിഡൻറുമാരായ നിസാർ പള്ളിക്കശ്ശേരി, ബിജു സ്കറിയ, വിമൻസ് ഫോറം കോഓഡിനേറ്റർ സാബ്രിൻ, വിമൻസ് ഫോറം സെക്രട്ടറി അഞ്ജു അനിയൻ, വിമൻസ് ഫോറം കോഓഡിനേറ്റർ കാർത്തിക, ജോയിൻറ് സെക്രട്ടറി മിനുജ, ഹാമാനി എന്നിവർ ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു. സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗതവും ബിന്യാമിൻ ബില്രു നന്ദിയും പറഞ്ഞു. സജിൻ നിഷാൻ അവതാരകനായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു