കോട്ടയം : കോട്ടയം മൂലവട്ടത്ത് വളർത്തുനായയുടെ ആക്രമണം. പ്രദേശവാസികളായ എട്ട് പേർക്ക് കടിയേറ്റു. കടിയേറ്റവരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ആറ് വയസായ കുട്ടിയും ഉൾപ്പെടുന്നു.
മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രദേശവാസികളായ സജിമോൻ, സജൻ, അമ്പിളി, അഭിനേഷ്, വിജയമ്മ, ഇതര സംസ്ഥാന തൊഴിലാളിയുടെ ആറ് വയസ്സുള്ള മകൻ, പ്രദേശത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് പേർ എന്നിവർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായയെ നിരീക്ഷണത്തിനായ് കൂട്ടിലിട്ടിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു