കമൽഹാസനും ശ്രീവിദ്യയും തമ്മിലുളള പ്രണയം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. 1975 ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന സിനിമയ്ക്കിടെയാണ് കമലും ശ്രീവിദ്യയും അടുക്കുന്നത്. എന്നാൽ അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. ശ്രീവിദ്യയിമായി അകന്ന കമൽ നർത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു. തങ്ങൾ തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് പിന്നീട് തുറന്ന് സംസാരിക്കാൻ കമലോ ശ്രീവിദ്യയോ മടിച്ചിട്ടില്ല. കമൽ ഹാസനെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു.
എന്നാൽ അദ്ദേഹം ഈ ബന്ധം വേണ്ടെന്ന് വെക്കുകയാണുണ്ടായതെന്ന് ശ്രീവിദ്യ ഒരിക്കൽ തുറന്ന് പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ ഒരിക്കലും ദേഷ്യം മനസിൽ വെച്ചിട്ടില്ലെന്നും ശ്രീവിദ്യ വ്യക്തമാക്കി. ശ്രീവിദ്യ മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടക്കുമ്പോൾ കാണാനാഗ്രഹിച്ചത് കമൽ ഹാസനെയാണ്. കമൽ എത്തുകയും ചെയ്തു. ഇരുവരും ഒരുമിച്ച് കുറേ നേരം സംസാരിക്കുകയുമുണ്ടായി. മുമ്പൊരിക്കൽ കമൽ ഹാസൻ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു അഭിമുഖത്തിൽ അപൂർവരാഗങ്ങളിൽ ശ്രീവിദ്യക്കൊപ്പമുള്ള ഒരു ഫോട്ടോ കാണിച്ചപ്പോഴാണ് കമൽ ഹാസൻ ഓർമ്മ പങ്കുവെച്ചത്. പത്തൊൻപത് വയസിലാണ് ഈ ഫോട്ടോയെടുത്തതെന്ന് കമൽ ഹാസൻ പറഞ്ഞു. ആത്മസുഹൃത്താണോ എന്ന് ചോദിച്ചപ്പാേൾ സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ലെന്ന് കമൽ മറുപടി നൽകി. ഈ സിനിമയിലെ കഥാപാത്രങ്ങളെ പോലെ പ്രണയത്തിലായതാണോ എന്നറിയില്ല. പക്ഷെ അവസാനം വരെയും മറക്കാൻ പറ്റാതെ ഇരുവർക്കുമിടയിൽ ആ സ്നേഹം ഉണ്ടായിരുന്നു.
അത് കല്യാണത്തിൽ എത്തേണ്ട ആവശ്യമില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി. കമലിന്റെ പഴയ. അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ നിരവധി പേരാണ് കമന്റുകളുമായി വന്നത്. കമൽ മറ്റാരേക്കാളും കൂടുതൽ ശ്രീവിദ്യയെ സ്നേഹിച്ചിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ചിലർ കമൽ ഹാസനെ കുറ്റപ്പെടുത്തുകയാണുണ്ടായത്. കമൽ ഹാസൻ ശ്രീവിദ്യയോട് ആത്മാർത്ഥത കാണിച്ചിട്ടില്ല, അവസാനം വരെയും ശ്രീവിദ്യയാണ് കമലിനെ സ്നേഹിച്ചതെന്ന് ഇവർ കമന്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു