റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടിയുടെ അമ്മയും രണ്ട് ജില്ലാ റിസര്‍വ് ഗാര്‍ഡുകളും പരിക്കുകളോടെ ചികിത്സയിലാണ്.
സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു. ബീജാപൂര്‍ ജില്ലയിലെ ഗംഗളൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുത്വണ്ടി വനമേഖലയില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. യുവതി കുഞ്ഞിനെ കയ്യിലെടുത്ത് നടക്കുന്നതിനിടെ കൈക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
read also…കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസില്‍ തിരച്ചില്‍ നടത്തിയതായും പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ബസ്താര്‍ റേഞ്ച് ഐജി പറഞ്ഞു. മാവോയിസ്റ്റുകള്‍ സജീവമായ ബസ്തറില്‍ കഴിഞ്ഞ രണ്ട് മാസത്തോളമായി സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു