വാഷ്ങ്ടൺ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ നീണ്ട മയക്കം വിട്ട് എഴുന്നേറ്റപ്പോഴാണ് തന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റിയ കാര്യം ലൂസിൻഡ മുള്ളിൻസ് അറിയുന്നത്. വൃക്കയിലെ കല്ല് മൂലം തന്റെ കൈകളും ഉടൻ നഷ്ടപ്പെടുമെന്ന് അറിഞ്ഞപ്പോൾ അവർ കൂടുതൽ ഞെട്ടി. ആഴ്ചകൾക്ക് മുമ്പാണ് ലൂസിൻഡ വൃക്കയിലെ കല്ലിന് ചികിത്സ തേടിയത്. എന്നാൽ സംഭവം ഗുരുതരമാണെന്ന് മനസിലായി.
”എനിക്ക് എന്റെ കാൽമുട്ടുകളിൽ നിന്ന് ഇരുവശത്തും കാലുകൾ നഷ്ടപ്പെട്ടു, കൈമുട്ടിന് താഴെയുള്ള കൈകൾ എനിക്ക് നഷ്ടപ്പെടും. എങ്കിൽ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളു.”-ലൂസിൻഡ പറഞ്ഞു. ജീവിച്ചിരിക്കുന്നതിൽ അതിയായ സന്തോഷം കണ്ടെത്തുന്ന ഈ 41 കാരി ഇപ്പോൾ കൂടുതൽ സമയവും ഭർത്താവിനും കുഞ്ഞുമക്കൾക്കൊപ്പവുമാണ് ചെലവഴിക്കുന്നത്. ലൂസിൻഡയെ സഹായിക്കാനായി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ധനസമാഹരണം തുടങ്ങിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു