കറികളുടെ രുചി കൂട്ടുന്ന ഒന്നായിട്ടാണ് നമ്മള് വെളുത്തുള്ളി ഉപയോഗിക്കാറുളളത്. കറികള്‍ക്ക് നല്ല മണവും രുചിയും നല്കുന്ന വെളുത്തുള്ളിക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. 100 ഗ്രാം വെളുത്തുള്ളിയില്‍ 150 കലോറി, 6.36 ഗ്രാം പ്രൊട്ടീന്‍, വിറ്റാമിന്‍ ബി1, ബി2, ബി3, ബി6, വിറ്റാമിന്‍ സി, ഇരുമ്ബ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി വെറുതെ കഴിക്കുകയോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.
- പ്രതിദിനം വെളുത്തുള്ളി ഉപയോഗിച്ചാല്‍ പനി, കഫക്കെട്ട്, ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയും. തൊണ്ടയിലെ അണുബാധക്കും ഇത് നല്ല മരുന്നാണ്. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവക്കും വെളുത്തുള്ളി നല്ല മരുന്നാണ്.
- ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുളളിയോളം പോന്ന ഔഷധമില്ല. ഇ കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാന്‍ വെളുത്തുള്ളിക്ക് കഴിയും.
- വെളുത്തുള്ളി ചതച്ച് കഴിക്കുന്നത് മുടിക്കും ചര്‍മത്തിനും നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറക്കും.
- ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനാല്‍ അമിതവണ്ണം കുറച്ചു കൊണ്ടു വരാന്‍ വെളുത്തുള്ളിക്ക് കഴിയും.
- ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നു.
- രക്തത്തിലെ ട്രൈഗ്ലിസറൈഡുകളും അതുവഴി കൊളസ്ട്രോളും കുറക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തക്കുഴലുകളില്‍ പാടകള്‍ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.
- രക്തസമ്മര്‍ദത്തിന് ഇടവരുത്തുന്ന ആന്‍ജിയോസ്റ്റിന്‍-2 എന്ന പ്രോട്ടീനെ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന് തടസപ്പെടുത്തുന്നു. ഇതുവഴി രക്തസമ്മര്‍ദത്തില്‍ കുറവുണ്ടാകും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറക്കുന്നു.
- ദിവസവും വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന് കാന്‍സര്‍ പ്രതിരോധ ശക്തി കിട്ടും. അലൈല്‍ സള്‍ഫൈഡ് ആണ് വെളുത്തുള്ളിയുടെ കാന്‍സര്‍ പ്രതിരോധ ശക്തിക്ക് കാരണം. ആന്റി ഓക്സിഡന്റുകളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
-
അലര്‍ജിയുള്ളവര്‍ക്ക് സ്ഥിരമായി പിടിപ്പെടുന്ന ഒന്നാണ് ജലദോഷം. ജലദോഷം മാറാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളി ഇല്ലാത്ത വീടുകള്‍ ഉണ്ടാകില്ല. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാല്‍ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് . ജലദോഷത്തെ പ്രതിരോധിക്കാന്‍ മറ്റൊരു മരുന്നില്ലെന്ന് വേണം പറയാന്‍. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയുടെ രൂക്ഷഗന്ധവും കയ്പും എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഏറ്റവും ആരോഗ്യകരമായ മാര്‍ഗ്ഗം ഇതാണ്.
വെളുത്തുള്ളി കഴിക്കേണ്ട രീതി:
- വെളുത്തുള്ളിയുടെ ഒരു അല്ലി എടുത്ത ശേഷം ഇടിച്ച് പിഴിയുക, ശേഷം ഏകദേശം 15 മിനിട്ട് നേരത്തോളം വെളുത്തുള്ളിയുടെ ആ നീര് കുടിക്കുക. നാല് മണിക്കൂര്‍ ഇടവിട്ട് ഇത്തരത്തില്‍ ഒന്നോ രണ്ടോ അല്ലികള്‍ വീതം ചതച്ച് സേവിക്കുക.
- വെളുത്തുള്ളിയുടെ രണ്ട് അല്ലികള്‍ നുറുക്കി എടുക്കുക. കപ്പില്‍ എടുത്ത വെള്ളത്തില്‍ ഇത് ചേര്‍ക്കുക, ശേഷം ദിവസേന ഇത്തരത്തില്‍ കുടിക്കുക. ഇത് ജല ദോഷത്തെ മറികടക്കാന്‍ സഹായിക്കും.
- ജലദോഷം മാറ്റാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് വെളുത്തുള്ളിയും തേനും. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേന്‍. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജല ദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ രോഗ മുക്തി മാത്രമല്ല, രോഗ പ്രതിരോധ ശേഷി കൂടി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വെളുത്തുള്ളിയും തേനും കഴിക്കേണ്ട രീതി:
- ശുദ്ധമായ തേന്‍- ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി- ഏഴ് അല്ലികള്‍ ചേര്‍ക്കേണ്ട വിധം: വെളുത്തുള്ളിയുടെ അല്ലികള്‍ നന്നായി അരിഞ്ഞ ശേഷം തേനിനോടൊപ്പം ചേര്‍ക്കുക. ഈ രീതിയില്‍ ഓരോ ടേബിള്‍ സ്പൂണ്‍ വീതം ജല ദോഷത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണുമ്ബോള്‍ തന്നെ കഴിക്കുക.
- കുറച്ച് വെളുത്തുള്ളി അല്ലികള്‍ക്കൊപ്പം ആവശ്യത്തിന് തേന്‍ എടുക്കുക. ശേഷം വെളുത്തുള്ളിയുടെ പുറം തോട് മാറ്റിയ ശേഷം അല്ലികള്‍ ഒരു പാത്രത്തിലോ ഭരണിയിലോ മാറ്റുക. അതിനോടൊപ്പം തേന്‍ ചേര്‍ത്ത ശേഷം ഫ്രിഡ്ജിലോ മറ്റോ സൂക്ഷിക്കാം. ഇത്തരത്തില്‍ നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനിന് ഒപ്പം ദിവസേന കഴിക്കുന്നത് ജല ദോഷത്തെ മറി കടക്കാനുള്ള ഫല പ്രദമായ മാര്‍ഗ്ഗമാണ്. തേനിന്റെയും വെളുത്തുള്ളിയുടെയും ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഏകദേശം ഒരു വര്‍ഷത്തോളം ഗുണത്തില്‍ വ്യത്യാസം വരാതെ കേടു കൂടാതെ ഉപയോഗിക്കാവുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു