ജിഇഎം (government e-marketplace (GeM) മുഖേനെ പ്രതിരോധ മന്ത്രാലയ ആയുധക്കോപ്പു സംഭരണത്തിൽ വർദ്ധന. 2023-24 സാമ്പത്തിക വർഷത്തിൽ ഡിസംബർ 18 വരെ 34,907 കോടി രൂപയായി ഉയർന്നു. 2022-23 സാമ്പത്തിക വർഷത്തിനെ അപേക്ഷിച്ചു ഇത് 28732 കോടിയേക്കാളേറെ കൂടുതലാണ്.മാർച്ച് 31 വരെ 50000 കോടി രൂപയുടെ ആയുധക്കോപ്പുസംഭരണമാണ് ലക്ഷ്യമിടുന്നതെന്ന് – ജിഇഎം ഡാറ്റ വെളിപ്പെടുത്തുന്നു.
ആകാശ് മിസൈലുകൾക്കായി റഡാറുകളും ഉപസംവിധാനങ്ങളും വാങ്ങി. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിലും (Bharat Dynamics Ltd- BDL), ഭാരത് ഇലക്ട്രിക്കൽ ലിമിറ്റഡിലും നിന്നുമാണ് (Bharat Electrical Ltd – BEL) 4415 കോടി രൂപ ചെലവിൽ ഇതെല്ലാം സംഭരിച്ചത് – ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടു ചെയ്യുന്നു.
ബിഡിഎലാണ് ആകാശ് മിസൈലിന്റെ നിർമ്മാതാക്കൾ. ബി.ഡി.എൽ ബിഇഎലിൽ നിന്ന് റഡാറുകളും ഗ്രൗണ്ട് സപ്പോർട്ട് സിസ്റ്റവും വാങ്ങിയിട്ടുണ്ടെന്ന് ഉന്നത ജിഇഎം ഉറവിടങ്ങൾ പറഞ്ഞു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ ഓൺലൈൻ പോർട്ടലിലൂടെ മാത്രമായിരുന്നു സംഭരണം. എന്നാൽ ഇപ്പോൾ ഇവയുടെ സാധനങ്ങളും ഓൺലൈനിലൂടെ വില്പന നടത്തുന്നു. സിമുലേറ്ററുകൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബാലിസ്റ്റിക് ഹെൽമെറ്റുകൾ എന്നിവയാണ് സൈബർ പ്ലാറ്റ്ഫോമിലൂടെ വ്യാപാരം ചെയ്യപ്പെടുന്നത്.
പൊതുമേഖല പ്രതിരോധ സാമഗ്രി നിർമ്മാണ കമ്പനികൾ 9,840 കോടി രൂപയുടെ വില്പന നടത്തി. ബിഇഎൽ നടപ്പു സാമ്പത്തിക വർഷം 5,226 കോടി രൂപയുടെ ഉല്പന്നങ്ങളും സേവനങ്ങളും വിറ്റഴിച്ചു. ഭാരത് എർത്ത് മൂവേഴ്സ് ( Bharth Earth Movers Ltd – BEML) ലിമിറ്റഡിൻ്റെ ബിസിനസ് ഏകദേശം 1367 കോടി, ബിഡിഎൽ 281കോടി, മിശ്ര ധാതു നിഗം ലിമിറ്റഡ് 264 കോടി, മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് 159 കോടി എന്നിങ്ങനെയാണ് ബിസിനസ് നടത്തിയിരിക്കുന്നത് .
കുറഞ്ഞ പരസ്യച്ചെലവ്, അച്ചടിച്ചെലവ്, യാത്രാച്ചെലവ്, ഇൻ-ഹൗസ് പോർട്ടലുകൾ, വലിയ ഉദ്യോഗസ്ഥ സംഘം എന്നിവ പരിപാലിക്കുന്നതിനുള്ള ചെലവുകളുൾപ്പെടെ ജിഎമ്മിലിലൂടെയുള്ള വ്യാപാര ഇടപ്പാടുകളിൽ നിന്ന് കാര്യമായ നേട്ടങ്ങളുണ്ടായിട്ടുണ്ട്. പ്രതിരോധാവശ്യങ്ങളിൽ 25 ശതമാനം ഓർഡറുകളും നൽകുന്നത് സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭ (എംഎസ്എംഇ) ങ്ങൾക്കാണെന്ന് ജിഇഎം ഉദ്യോഗസ്ഥർ പറയുന്നു. ഈ സാമ്പത്തിക വർഷത്തിൽ 87000 കോടി രൂപയുടെ വർക്ക് ഓർഡർ നവംബർ 15 വരെ എംഎസ്എംഇ കൾക്ക് നൽകി. ഇത് മൊത്തം ബിസിനസിന്റെ 61 ശതമാനമാനമാണ് .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു