കേരള സര്‍ക്കാരിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു.മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജനുവരി 31.
തസ്തിക& ഒഴിവ് :
- ഗവണ്മെന്റ് സെക്രട്ടറിയേറ്റ്, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ കേരള സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം.
- കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.
- കാറ്റഗറി നമ്പർ : 587/2023
പ്രായപരിധി :
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1987നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യം.
ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്ബളം ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു