ദുബൈ: എമിറേറ്റിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കുകൾ കണക്കിലെടുത്ത് 25 ബസ് സർവിസുകൾ താൽക്കാലികമായി റദ്ദാക്കി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). 7, 9, 10, 14, 21, 26, 27, 28, 29, 30, 50, 81, 91, 91എ, 98ഇ, ഡി03, എഫ്13, എഫ്14, എഫ്19എ, എഫ്19ബി, എഫ്20, എഫ്41, എക്സ്22, എക്സ്92, എച്ച്02 എന്നീ ബസ് സർവിസുകളാണ് താൽക്കാലികമായി നിർത്തിവെക്കുന്നത്. ഞായറാഴ്ച വൈകീട്ട് 3.30 മുതൽ തിങ്കളാഴ്ച രാവിലെ ആറു മണി വരെയാണ് നിയന്ത്രണം.
ഇതേസമയം, പുതുവത്സരദിനത്തിൽ വെടിക്കെട്ട് കാണാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക സർവിസുകളും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാത്രി 12 വരെയും ട്രാം ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ചൊവ്വാഴ്ച പുലർച്ച ഒരുമണിവരെയും നോൺ സ്റ്റോപ്പായി സർവിസ് നടത്തും. പുതുവത്സരദിനത്തിലെ ഗതാഗതക്കുരുക്ക് കുറക്കാനായി 230 ബസുകൾ സൗജന്യ യാത്ര നടത്തുമെന്നും ആർ.ടി.എ അറിയിച്ചു.
ഷാർജയിലും സൗജന്യ പാർക്കിങ്
ദുബൈ: പുതുവത്സരാഘോഷം പ്രമാണിച്ച് ജനുവരി ഒന്നിന് ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദുബൈയിലും അബൂദബിയിലും പാർക്കിങ് സൗജന്യമാക്കിയിരുന്നു. ഷാർജ മുനിസിപ്പാലിറ്റിയാണ് എമിറേറ്റിൽ പാർക്കിങ് സൗജന്യമാക്കിയതായി പ്രഖ്യാപിച്ചത്. ആഴ്ചയിൽ എല്ലാ ദിവസവും പെയ്ഡ് പാർക്കിങ് നിലവിലുള്ള നീല സൂചനാ ബോർഡുള്ള പാർക്കിങ് മേഖലകൾക്ക് ഇളവുകൾ ബാധകമല്ല. ഷാർജയിൽ വെള്ളിയാഴ്ചയാണ് പാർക്കിങ്ങിന് നിലവിൽ ഇളവുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു