ദുബൈ: ലോകം പുതുവത്സരദിനത്തിലേക്ക് ചുവടുവെക്കുമ്പോൾ ആഘോഷങ്ങൾക്കൊപ്പം യു.എ.ഇയിലെ താമസക്കാർക്ക് നല്ല കാലാവസ്ഥയും അനുഭവിക്കാം. പുതുവത്സര രാവിലും ദിനത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യമെങ്ങും ജനുവരി ഒന്നിന് മേഘാവൃതമായ ആകാശവും തീരമേഖലകളിൽ മഴയും ലഭിക്കുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.
പുതുവത്സരാഘോഷത്തിന് പുറത്തിറങ്ങുന്നവർ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങളും കുടയും കരുതുന്നത് നന്നാകും. പുതുവത്സര രാവിൽ രാജ്യത്തെ ശരാശരി താപനില 15 ഡിഗ്രിയായിരിക്കും. റാസൽഖൈമ ജബൽ ജൈസിലായിരിക്കും ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്. ഇവിടെ 9.9 ഡിഗ്രിയാണ് പ്രവചിക്കപ്പെടുന്നത്.
അതേസമയം, പുതുവത്സരദിനത്തിൽ രാവിലെയും രാത്രിയിലും മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ഈ സമയത്ത് വാഹനയാത്രക്കാർ ജാഗ്രത പാലിക്കുകയും അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുകയും വേണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു