ന്യൂ ഡല്‍ഹി: അന്താരാഷ്ട്ര കപ്പല്‍പ്പാതകളില്‍ വ്യാപാരക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ മധ്യ, വടക്കന്‍ അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷ കര്‍ശനമാക്കിയത്. സമുദ്ര സുരക്ഷ ശക്തമാക്കുന്നതിനും എന്തെങ്കിലും അപകടമുണ്ടായാല്‍ വ്യാപാര കപ്പലുകളെ സഹായിക്കുന്നതിനുമായി ഡിസ്‌ട്രോയറുകളും ഫ്രിഗേറ്റുകളും അടങ്ങുന്ന നേവല്‍ ടാസ്‌ക് ഗ്രൂപ്പുകളെ വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേന പ്രസ്താവനയില്‍ അറിയിച്ചു.