ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി പലഹാരത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1 കപ്പ് പുട്ടുപൊടി എടുക്കുക. എന്നിട്ട് അതിലേക്ക് 2 ഏലക്കായ, 1/2 കപ്പ് തേങ്ങ ചിരകിയത്, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ലൂസായി മിക്സിയിൽ അരച്ചെടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് 2 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. അടുത്തതായി ഒരു പാൻ അടുപ്പത്തു വെച്ച് അതിലേക്ക് 1 tsp നെയ്യ് ഒഴിച്ച് ചൂടാക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉണക്ക മുന്തിരിയും അണ്ടിപരിപ്പും ചേർത്ത് ചെറുതായി ഒന്ന് വഴറ്റിയെടുക്കാം. അതിനുശേഷം ഇതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയത്, നേന്ത്രപ്പഴം അരിഞ്ഞെടുത്തത് എന്നിവ ചേർത്ത് കൊടുക്കാം. പഴം വാടി വരുന്നതുവരെ ഒന്ന് വഴറ്റുക. പഴം വാടി വരുമ്പോൾ നമുക്കിത് അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്.
അടുത്തതായി ഒരു ഇഡലി പാത്രം അടുപ്പത്തു വെച്ച് വെള്ളം ഒഴിച്ച് ചൂടാക്കുക. എന്നിട്ട് ഒരു തട്ട് അതിൽ വെച്ച് കൊടുക്കാം. പിന്നീട് ഒരു പ്ലേറ്റിൽ ഓയിൽ തടവിയ ശേഷം വാഴയില അതിൽ വെച്ചുകൊടുത്ത് സ്റ്റീമറിൽ ഇറക്കിവെച്ച് ഒരു മിനിറ്റ് ചൂടാക്കുക. അതിനുശേഷം പാത്രത്തിലേക്ക് പകുതി മാവ് ഒഴിച്ച് കൊടുക്കാം. എന്നിട്ട് അതിനു മുകളിൽ പഴത്തിന്റെ കൂട്ട് മുഴുവനായും ചേർക്കാവുന്നതാണ്. പിന്നീട് ഇതിനു മുകളിലായി ബാക്കിയുള്ള മാവ് മുഴുവനും ഒഴിക്കുക.
കടപ്പാട് : നീനു കാർത്തിക
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു