ചെന്നൈ ∙ തിരുനെൽവേലിയിൽ നടൻ വിജയ് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകൾ അടക്കം 6 പേർക്കു പരുക്കേറ്റു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലെ പ്രളയബാധിതർക്കുള്ള ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
തിരുനെൽവേലി കെഡിസി നഗറിലുള്ള സ്വകാര്യ ഹാളിൽ നടന്ന പരിപാടിയിൽ അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിജയ് നേരിട്ടു വിതരണം ചെയ്തു. പരിപാടി കഴിഞ്ഞു താരം മടങ്ങുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ജനം തിരക്ക് കൂട്ടിയതാണ് അപകടത്തിനു കാരണം. ആരുടെയും പരുക്ക് ഗുരുതരമല്ല.
തൂത്തുക്കുടിയിൽ ദുരിതബാധിതർക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ നടൻ ടി.രാജേന്ദർ തളർന്നു വീണു. മുഖത്ത് വെള്ളം തളിച്ചതോടെ അദ്ദേഹത്തിനു ബോധം തിരിച്ചുകിട്ടി. തുടർന്ന് അൽപനേരം വിശ്രമിച്ചതോടെ ശാരീരിക അസ്വാസ്ഥ്യം മാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു