മുംബൈ: മഹാരാഷ്ട്രയിൽ കൈയുറ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. ഛത്രപതി സംബാജിനഗറിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 2.15ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ഫയർഫോഴ്സ് അറിയിച്ചു. വാലുജ് എം.ഐ.ഡി.സി എരിയയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മുഴുവൻ ഫാക്ടറിയിലും തീപടർന്നുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. ആറ് പേർ ഫാക്ടറിയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് തങ്ങൾ ഫാക്ടറിക്കുള്ളിൽ കയറിയെങ്കിലും കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആറ് പേരും മരിച്ചിരുന്നുവെന്ന് ഫയർഫോഴ്സ് അറിയിച്ചിരുന്നു.ഫാക്ടറി കെട്ടിടത്തിനുള്ളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. 15ഓളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കിടന്നിരുന്നു. എന്നാൽ, തീയുണ്ടായപ്പോൾ ചിലർ രക്ഷപ്പെടുകയായിരുന്നു.
നേരത്തെ സമാനമായ സംഭവം നവി മുംബൈയിലും റിപ്പോർട്ട് ചെയ്തിരുന്നു. അവിടെ രാസവസ്തു നിർമാണ ഫോക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മുംബൈയിൽ നിന്നും 35 കിലോ മീറ്റർ അകലെയാണ് തീപിടിത്തമുണ്ടായ സ്ഥലം. തുടർന്ന് 12ഓളം ഫയർ എൻജിനുകൾ എത്തിയാണ് തീയണച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു