മോസ്കോ: യുക്രെയ്നിൽ 39 പേരുടെ മരണത്തിനിടയാക്കിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോദിലുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ സേനയാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാദേശിക ഗവർണർ വ്യാചെസ്ലാവ് ഗ്ലാദ്കോവ് പറഞ്ഞു.
നേരത്തെ റഷ്യൻ നഗരങ്ങളിൽ ആക്രമണമുണ്ടായത് രാത്രിയിലാണെങ്കിൽ ഇത്തവണ പകലാണ് ആക്രമണം നടന്നത്. കാറുകൾക്ക് തീപിടിക്കുന്നതിെന്റയും തകർന്ന കെട്ടിടങ്ങളിൽനിന്ന് പുക ഉയരുന്നതിെന്റയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
റഷ്യക്ക് മുകളിൽ 32 യുക്രെയ്ൻ ഡ്രോണുകൾ കണ്ടെത്തിയതായി റഷ്യൻ അധികൃതർ ശനിയാഴ്ച രാവിലെ പറഞ്ഞിരുന്നു. മോസ്കോ, ബ്രയാൻസ്ക്, ഒറിയോൾ, കുർസ്ക് നഗരങ്ങൾക്ക് മുകളിലാണ് ഡ്രോണുകൾ എത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനം എല്ലാ ഡ്രോണുകളും തകർത്തതായും ആളപായമൊന്നുമുണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു